
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീCDSആ രോഗ്യ കർക്കിടക ഫെസ്റ്റ് നടത്തി. കർക്കിടമാസത്തിലെ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ജനങ്ങളെ മനസിലാക്കിക്കുന്നതിനാണ് ഫെസ്റ്റ് നടത്തിയത്. കർക്കിടക കഞ്ഞി കൂട്ട്, പത്തിലകൾ കൊണ്ടുള്ള വിഭവങ്ങൾ, എന്നിവയുടെ പ്രദർശനവും, വിപണനമേളയും ഒരുക്കിയിരുന്നു.
ഫെസ്റ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു,CDS ചെയർപേഴ്സൺ രാജി പ്രസാദ്, വൈസ് ചെയർപേഴ്സൺ ശ്രീദേവി, കമ്മ്യൂണിറ്റി കൗൺസിലർദീപ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിCS കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് റാഹേൽ, അംഗം ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ: മാൻസി അലക്സ് ആരോഗ്യ സെമിനാറിൽ ക്ലാസ് എടുത്തു.