സേവാദള്‍ കോന്നിയില്‍ സ്വാതന്ത്ര്യ സ്മൃതി പദയാത്ര നടത്തും

Spread the love

 

konnivartha.com:  ഇന്ത്യയുടെ 79ാംമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് സേവാദള്ളിന്‍റെ നേതൃത്വത്തിൽ കോന്നിയിൽ ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് സ്വാതന്ത്ര്യ സ്മൃതി പദയാത്രയും സമ്മേളനവും സംഘടിപ്പിക്കും .

കോൺഗ്രസ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ
സ്വാതന്ത്ര്യം നൽകിയതല്ല, നാം നേടിയെടുത്തതാണ് എന്ന മുദ്യാവാക്യം ഉയർത്തി ആഗസ്റ്റ് 15 വൈകിട്ട് 3 മണിയ്ക്ക് കോന്നി എലിയറയ്ക്കലിൽ നിന്നും പദയാത്ര ആരംഭിക്കും. ഡി സി സി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന പദയാത്ര കോന്നി ചന്ത മൈതാനിയിൽ അവസാനിക്കും.

സമാപന സമ്മേളനംകെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു ഉദ്ഘാടനം ചെയ്യും. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും
സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി മുഖ്യത്ഥിതിയാകും .
സേവാദൾ അസംബ്ലി പ്രസിഡൻ്റ് ജോയി തോമസ് ജില്ലാ ജനറൽ സെക്രട്ടറി ഷിജു അറപ്പുരയിൽ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകും.സേവാദള്ളിൻ്റേയും കോൺഗ്രസ്സിൻ്റെയും ജില്ലാ – ബ്ലോക്ക് – മണ്ഡലം നേതാക്കൾ പങ്കെടുക്കും