
ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാം.ഒരു തടസ്സമോ നിയന്ത്രണമോ ഇല്ലാതെ ഒരാൾക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കാനും സംസാരിക്കാനും മാറാനുമുള്ള അധികാരമോ അവകാശമോ ആണ് സ്വാതന്ത്ര്യം എന്നത് കൊണ്ട് അർഥമാക്കുന്നത്.
രാഷ്ട്രങ്ങളെ സംബന്ധിച്ച് മറ്റൊരു രാജ്യത്തിന്റെ അധീനതയിൽ നിന്ന് ഒഴിഞ്ഞു സ്വന്തം ജനങ്ങളുടെ ഭരണത്തിന് കീഴിൽ വരുന്നത് ആണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു .
ഐക്യവും അഖണ്ഡതയും ഭദ്രതയും ഊട്ടിയുറപ്പിച്ചു കൊണ്ട് എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം നമുക്ക് ഊർജ്ജം പകരട്ടെ. എല്ലാവർക്കും”കോന്നി വാര്‍ത്തയുടെ ” സ്വാതന്ത്ര്യ ദിനാശംസകൾ.