ഗവർണർ അറ്റ് ഹോം നടത്തി:മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു

Spread the love

 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജ്ഭവനിൽ വിരുന്നൊരുക്കി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, സംഗീതജ്ഞ ഡോ.ഓമനക്കുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. വിവിധ സംഘടനകൾക്ക് കീഴിലെ ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുത്തു.

അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു . പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചടങ്ങില്‍ പങ്കെടുത്തില്ല .സര്‍വകലാശാല വിഷയത്തിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്‌ഹോം പരിപാടി.

error: Content is protected !!