
konnivartha.com: കോന്നി പേരൂർക്കുളം 48- അങ്കണവാടിയും ഷണ്മുഖവിലാസം 77 നമ്പര്‍ വെള്ളാള ഉപസഭയും സംയുക്തമായി സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു.
ഉപസഭയുടെ പ്രസിഡന്റും റിട്ട: സുബൈദാർ മേജർ സന്തോഷ് കുമാർ ദേശീയ പതാക ഉയര്‍ത്തി . സെക്രട്ടറി കൃഷ്ണകുമാർ അംഗനവാടി പ്രതിനിധികള്‍ എന്നിവര്‍ കുട്ടികൾക്ക് സ്വാതന്ത്യ ദിനാഘോഷ സന്ദേശം നൽകി.തുടര്‍ന്ന് മധുരവിതരണം നടത്തി