സ്വാതന്ത്ര്യദിനാഘോഷം: ഡിഎച്ച്ക്യുസി പത്തനംതിട്ടയും ഫയര്‍ഫോഴ്‌സും മികച്ച പ്ലറ്റൂണുകള്‍

Spread the love

 

konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ സായുധ സേനാ വിഭാഗത്തില്‍ ആര്‍ സനല്‍ നയിച്ച പത്തനംതിട്ട ഡിഎച്ച്ക്യുസിയും സായുധേതര വിഭാഗത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് സന്ദീപ് നയിച്ച ഫയര്‍ഫോഴ്‌സ് ടീമും ഒന്നാം സ്ഥാനത്തെത്തി.

സായുധ സേനാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം എക്സൈസ് ഇന്‍സ്പെക്ടര്‍ മിഥുന്‍ നയിച്ച ടീമിനാണ്. സായുധേതര വിഭാഗത്തില്‍ രണ്ടാം സ്ഥാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാറിന്റെ ടീം സ്വന്തമാക്കി. എന്‍സിസി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട 14ബി എന്‍ നേടി.

ഹയര്‍സെക്കന്‍ഡറി വിഭാഗം എസ്പിസിയില്‍ അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിലെ എ ആകാശ് നയിച്ച ടീം ഒന്നാം സ്ഥാനവും പത്തനംതിട്ട എംടിഎച്ച് എസ്എസിലെ അയന മറിയം ജേക്കബ് നയിച്ച ടീം രണ്ടാം സ്ഥാനവും നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെരിങ്ങനാട്
ടിഎംജിഎച്ച്എസ്എസിലെ നിരവധ്യ നയിച്ച ടീം ആദ്യ സ്ഥാനവും മൈലപ്ര സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസിലെ അഭിനവ് കൃഷ്ണന്‍ നയിച്ച ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി.

സ്‌കൗട്ട് വിഭാഗത്തില്‍ മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസിലെ അതുല്‍ നയിച്ച ടീമിന് ഒന്നാം സ്ഥാനവും ചന്ദനപ്പള്ളി റോസ് ഡെയ്ല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഋതു രതീഷ് നയിച്ച ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗൈഡ്സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച് എസിലെ ആവണി അനീഷ് നയിച്ച ടീം ഒന്നാം സ്ഥാനവും മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസിലെ ധ്വനി നയിച്ച ടീം രണ്ടാം സ്ഥാനവും നേടി.

ജെആര്‍സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട സെന്റ് മേരീസ് എച്ച്എസിലെ ബെറ്റീന ഗ്രേസ് നയിച്ച ടീമിനാണ്. രണ്ടാം സ്ഥാനം കോന്നി പയ്യനാമണ്ണ് കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂളിലെ എ ആല്‍ബി നയിച്ച ജെആര്‍സിയും അടൂര്‍ സെന്റ് മേരീസ് എച്ച്എസിലെ സാന്ദ്രജിത്ത് നയിച്ച ജെആര്‍സിയും കരസ്ഥമാക്കി. വടശേരിക്കര എംആര്‍എസ്‌കെഎസ്എസിലെ ബി അമല്‍ നയിച്ച ബാന്‍ഡിനാണ് ഒന്നാം സ്ഥാനം. ചെങ്ങരൂര്‍ സെന്റ് തേരേസസ് ബിസിഎച്ച്എസ്എസിലെ ജിസ്ല സൂസന്‍ ജേക്കബ് നയിച്ച ബാന്‍ഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സിവില്‍ ഡിഫന്‍സില്‍ അശ്വിന്‍ മോഹന്‍ നയിച്ച ഫയര്‍ഫോഴ്‌സ് ടീം ഒന്നാം സ്ഥാനം നേടി.

മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പുകള്‍ക്കുള്ള സമ്മാനദാനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വിവിധ സാംസ്‌കാരിക പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നല്‍കി.

error: Content is protected !!