കോന്നി കരിയാട്ടം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ്‌ 16 )

Spread the love

 

konnivartha.com: കോന്നി കരിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ്‌ 16 ന് വൈകിട്ട്  5:30 ന്  ഡെപ്യൂട്ടി  സ്പീക്കർ  ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.  സംഘാടക  സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ  എം.എൽ.എ  അദ്ധ്യക്ഷത വഹിക്കും. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ്  സംഘാടക  സമിതി ഓഫീസ് ഒരുക്കിയിട്ടുള്ളത്.

കോന്നിയുടെ ഓണനാളുകൾക്ക്  ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ  സമ്മാനിച്ച്   30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്.

അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന്  സംഘാടകസമിതി ചെയർമാൻ അഡ്വ കെ യു.ജനീഷ് കുമാർ  എം .എൽ.എയും കൺവീനർ ശ്യാം ലാലും പറഞ്ഞു.

കരിയാട്ടവുമായി ബന്ധപ്പെട്ട് പ്രതിഭ സംഗമം, ചിത്ര പ്രദർശനം, ചലച്ചിത്ര മേള, മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, കയാക്കിംഗ് ഫെസ്റ്റ്, കുട്ടവഞ്ചി തുഴച്ചിൽ മത്സരം, ഗജ മേള, തൊഴിൽ മേള, ഓണാഘോഷ പരിപാടികൾ എന്നിവയും  സംഘടിപ്പിച്ചിട്ടുണ്ട്.