
konnivartha.com: പത്തനംതിട്ട ജില്ലാക്കോടതിയുടെയും ജില്ലാ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി അതിവേഗചിത്രകാരൻ അഡ്വ: ജിതേഷ്ജിയുടെ സ്വാതന്ത്ര്യസ്മൃതി വരയരങ്ങും സചിത്ര- ചരിത്രപ്രശ്നോത്തരിയും സംഘടിപ്പിച്ചു.
ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ, ബാല ഗംഗാധര തിലക്, ഭഗത് സിംഗ്, ഡോ. എസ്. രാജേന്ദ്ര പ്രസാദ്, ഡോ. ബി. ആർ. അംബേദ്കർ, ഇന്ദിരാ ഗാന്ധി, രബീന്ദ്രനാഥ ടാഗോർ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളെ അതിവേഗ വരയിലൂടെ അവതരിപ്പിച്ചായിരുന്നു ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവും വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ അഡ്വ. ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണം.
പത്തനംതിട്ട ജില്ലാക്കോടതി അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനപരിപാടികൾ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഡെന്നി ജോർജ്, ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് നോബൽ, വിവിധ കോടതികളിലെ ജഡ്ജിമാർ, മജിസ്‌ട്രെറ്റുമാർ, മുൻസിഫുമാർ, അഭിഭാഷക സംഘടന ഭാരവാഹികൾ, കോടതി ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.