
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും മാപ്പുപറഞ്ഞവരും ഇന്ന് സ്വതന്ത്ര്യ ഇന്ത്യയിൽ പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. : പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ.
konnivartha.com: കോൺഗ്രസ് സേവാദൾ കോന്നി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമ പദയാത്ര സംഘടിപ്പിച്ചു.സ്വാതന്ത്ര്യം നൽകിയതല്ല, നാം നേടിയെടുത്തതാണ്’ എന്ന മുദ്രാവാക്യം ഉയർത്തി കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോന്നി സെൻട്രൽ ജംഗ്ഷനിൽ പദയാത്ര അവസാനിച്ചു.
കോന്നി സേവാദൾ അസംബ്ലി പ്രസിഡന്റ് ജോയി തോമസ്,ജില്ലാ ജനറൽ സെക്രട്ടറി ഷിജു അറപ്പുരയിൽ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.ഡി സി സി പ്രസിഡൻ്റ് പ്രൊഫ . സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കെ പി സി സി അംഗംമാത്യുകുളത്തിങ്കൽ, സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി, ഗീതാദേവി, ജോർജ്ജ് വർഗ്ഗീസ്, റോയി മോൻ, കെ. സിന്ധു അഡ്വ എ സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം,ചിറ്റൂർ ശങ്കർ, എസ് വി പ്രസന്നകുമാർ, സജി കൊട്ടക്കാട്, എലിസബത്ത് അബു ദീനാമ്മ റോയി, എസ് സന്തോഷ് കുമാർ ജി ശ്രീകുമാർ, സന്തോഷ്, മനു വർഗീസ്സ്, സച്ചിൻ കൃഷ്ണ, സണ്ണി തോമസ്, ജോഷ്വവാ, ലിസ്സി സാം, സുലേഖ വി നായർ, പ്രകാശ് പേരങ്ങാട്ട്, മാത്യൂ, ഡെയ്സി, ജോളി, നൗഷാദ് എന്നിവർ പ്രസംഗിച്ചു