
konnivartha.com: ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്‍റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം.
നമ്മുടെ കാർഷിക സംസ്കാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനുള്ള അവസരമാണിത്. അതോടൊപ്പം പുതു തലമുറകള്‍ എങ്ങനെ കാര്‍ഷിക കേരളത്തെ നോക്കി കാണുന്നു എന്ന് നാം കണ്ടറിയുക . ജനതയുടെ വലിയ ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന ഈ നാട്ടിൽ ചിങ്ങം ഒന്നിന് വലിയ സ്ഥാനമാണുള്ളത്. കാർഷിക വൃത്തിയുമായി ജീവിക്കുന്നവരെ ചേർത്ത് നിർത്താനും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കണം. ഇവിടെയാണ് നവ കര്‍ഷകരുടെ കാഴ്ചപ്പാടുകള്‍ ജനം കണ്ടറിയേണ്ടത് .
ഇത് കോന്നിയൂര്‍ .കോന്നി എന്ന ഗ്രാമത്തിലെ ഐരവൺ ദേശം . അരുവാപ്പുലം ഗ്രാമത്തിലെ പ്രധാന കാര്‍ഷിക മേഖല . ഇവിടെ നമ്മള്‍ക്ക് എല്ലാവര്‍ക്കും മാതൃകയായി കാണുവാന്‍ ഈ യുവ കര്‍ഷകന്‍ പരാതികളോ പരിഭവമോ ഇല്ലാതെ മണ്ണിനെ പൊന്നാക്കുന്നു . ഇത് കോന്നി ഐരവൺ മേലേടത്ത് വിഷ്ണു എം നായര്‍ എന്ന മുപ്പതുകാരന്‍ . ചെറു മനസ്സില്‍ തളിരിട്ട കാര്‍ഷിക സ്നേഹം ഇന്ന് പതിഞ്ഞഞ്ചു സെന്റ് ഭൂമികയില്‍ നട്ട് നനച്ചു വളര്‍ത്തിയത് ചെറുതല്ലാത്ത കാര്‍ഷിക വിളകള്‍ .
പ്ലസ് ടൂ വും ഐ റ്റി ഐയും പഠിച്ചു എങ്കിലും കാര്‍ഷിക രംഗത്തോടെ അളവില്ലാത്ത സ്നേഹം . ചെറു പ്രായത്തില്‍ തന്നെ വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചു വളര്‍ത്തി . എട്ടു കൊല്ലം മുന്‍പ് ചെറിയ വീടിനോട് ചേര്‍ന്ന പതിനഞ്ചു സെന്റ് സ്ഥലത്ത് തുടങ്ങിയ കൃഷി . ഇടതടവില്ലാതെ വിളയിച്ചു എടുത്തത് ചോളം അടക്കമുള്ള കാര്‍ഷിക വിളകള്‍ . ചെറിയ വീട് ഇരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കി പതിമൂന്നു സെന്റ് സ്ഥലത്തും തന്നാല്‍ കഴിയുന്ന കാര്‍ഷിക വിളകള്‍ ഓരോന്നും നട്ട് ആദ്യ പരീക്ഷണം . വിജയം കണ്ട കാര്‍ഷിക വിളകള്‍ എല്ലാം പിന്നീട് പൊന്‍ കതിരായി വിളഞ്ഞു നൂറു മേനി വിളവു നല്‍കി . ആവശ്യപ്പെടുന്ന ഏതൊരു ആളിനും കാര്‍ഷിക വിളകള്‍ മനസ്സറിഞ്ഞു നല്‍കി . മനസ്സ് ഉണ്ടെങ്കില്‍ ആര്‍ക്കും കൃഷിയില്‍ വിജയം കൊയ്യാം എന്നാണ് വിഷ്ണു പറയുന്നത് .അത് സത്യവും ആണ് . മുഴുവൻ സമയകർഷകൻ അല്ലെങ്കിലും കിട്ടുന്ന സമയങ്ങളിൽ എല്ലാം കൃഷി ചെയ്യാൻ ഒരുപാട് ഇഷ്ടംഅതൊരു വികാരമാണ് ലാഭനഷ്ടങ്ങൾക്ക് അധീതമായികൃഷിയെ സ്നേഹിക്കുന്നു ഓരോചെടിയിൽ നിന്നുംവിളവ് കിട്ടുമ്പോൾ അത് നട്ടു നനച്ചു പരിപാലിച്ചവന് കിട്ടുന്ന സന്തോഷം അത് അനുഭവിച്ചു അറിയുകതന്നെ വേണം എന്ന് വിഷ്ണു പറയുന്നു .അരുവാപ്പുലം കൃഷി ഭവന്‍ , കെ എസ് കെ റ്റി യു ഐരവൺ ,സേവ ഭാരതി ഐരവൺ , ബി ജെ പി ഐരവൺ,മലപ്പുറം തിരൂര്‍ ഹരിത ജീവനം ,ബി എം എസ് ഐരവൺ എന്നിവര്‍ വിഷ്ണുവിനെ ആദരിച്ചിട്ടുണ്ട് . പിതാവ് കര്‍ഷകനായ മണിയന്‍ നായരും വീട്ടമ്മയായ ശോഭാ കുമാരിയും മകന്‍റെ കാര്‍ഷിക സ്നേഹത്തിന് നൂറുമേനി പിന്തുണ നല്‍കുന്നു .
നാളെകളില്‍ ഏറ്റവും നല്ല കര്‍ഷകന് ഉള്ള കേന്ദ്ര കേരള സര്‍ക്കാര്‍ പുരസ്ക്കാരം വിഷ്ണുവിന് ലഭിക്കാന്‍ ആശംസിക്കുന്നു . ഈ യുവ കര്‍ഷകന് എല്ലാ നന്മയും “കോന്നി വാര്‍ത്ത “നേരുന്നു .