
കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം കൂടിയതോടെ ജാഗ്രത പ്രഖ്യാപിച്ചു . ഇരുപത്തി മൂന്നു ആളുകള്‍ മരണപ്പെട്ടു എങ്കിലും കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല . നൂറ്റി അറുപതു പ്രവാസികള്‍ ഇതിനോടകം ചികിത്സ തേടി . തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ വൃക്കയ്ക്ക് കാര്യമായ തകരാര്‍ ഉണ്ട് . ഇവർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്.
31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 21 പേര്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടു.
കുവൈറ്റില്‍ കര്‍ശന ലഹരി നിരോധനമുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നതിൽ നിയന്ത്രണങ്ങളുണ്ട്.മരിച്ചവരില്‍ ഏറെ മലയാളികള്‍ ഉണ്ടെന്ന് ആണ് അറിയുന്നത് . എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നില്ല . 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന ഇന്ത്യന്‍ എംബസി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല.