
konnivartha.com: ദേശീയ മയക്കുമരുന്ന് ബോധവൽക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി, കൊച്ചിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ആരോഗ്യകരമായ, മയക്കുമരുന്ന് രഹിത ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. സെഷനുകളിൽ സംവേദനാത്മക പ്രഭാഷണങ്ങൾ, ഓഡിയോ-വിഷ്വൽ അവതരണങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
എറണാകുളം ജില്ലയിൽ, താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു:
ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, വടുതല
ഭവൻസ് വിദ്യാ മന്ദിർ, കടവന്ത്ര
എംപിഎം ഹയർ സെക്കൻഡറി സ്കൂൾ, തമ്മനം
ഭവൻസ് ആർട്സ് ആൻഡ് കൊമേഴ്‌സ് കോളേജ്, കാക്കനാട്
ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പട്ടിമറ്റം
കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കാക്കനാട്
അൽ അമീൻ ഹയർ സെക്കൻഡറി സ്കൂൾ, ഇടപ്പള്ളി
ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, തൃപ്പൂണിത്തുറ
തൃശൂർ ജില്ലയിൽ, പൂങ്കുന്നം ഹരി ശ്രീ വിദ്യാനിധി സ്കൂളിൽ ഒരു ചിത്രകളാധിഷ്ഠിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ കലാ വിഭാഗത്തിൽ “Say No to Drugs, Yes to Life ” എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ പോസ്റ്ററുകൾ സൃഷ്ടിച്ചു.വിദ്യാഭ്യാസം, ബോധവൽക്കരണം, സമൂഹ പങ്കാളിത്തം എന്നിവയിലൂടെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള എൻസിബിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടികൾ, പ്രത്യേകിച്ച് മയക്കുമരുന്നിന്റെ ഭീഷണിക്ക് ഏറ്റവും ഇരയാകുന്ന യുവാക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പരിപാടികൾ.
NCB Cochin Conducts Awareness Programmes in Connection with Nationwide Drug Awareness Campaign
konnivartha.com: As part of the Nationwide Drug Awareness Campaign scheduled for August 15–16, 2025, the Narcotics Control Bureau (NCB) Cochin conducted a series of awareness programmes across educational institutions in Ernakulam and Thrissur districts on August 14, 2025.
The initiatives aimed at sensitizing students and youth on the ill-effects of drug abuse and the importance of leading a healthy, drug-free life. Sessions included interactive talks, audio-visual presentations, and student-led activities.
In Ernakulam district, awareness programmes were held at the following institutions:
Don Bosco Senior Secondary School, Vaduthala
Bhavans Vidya Mandir, Kadavanthra
MPM Higher Secondary School, Thammana
Bhavan’s Arts and Commerce College, Kakkanad
Sree Narayana Guru College of Engineering, Pattimattom
Cochin Arts and Science College, Kakkanad
Al Ameen Higher Secondary School, Edappally
Bhavan’s Royal Institute of Management, ThrippunithuraIn Thrissur district, an art-based awareness activity was organised at Hari Sri Vidyanidhi School, Punkunnam, where high school students created posters on the theme “Say No to Drugs, Yes to Life” at the school’s Art Department.
The programmes form part of NCB’s continuous efforts to curb drug abuse through education, awareness, and community participation, particularly targeting young people who are most vulnerable to the menace of narcotics.