
കോന്നി മേഖലയില്‍ നിത്യേന വാഹന അപകടം . ഇന്നും വാഹനാപകടം നടന്നു .ഇന്ന് നിയന്ത്രണം വിട്ട ബസ്സ് കൊല്ലന്‍പടിയ്ക്ക് സമീപം രണ്ടു വീടുകളുടെ മതില്‍ തകര്‍ത്ത ശേഷം മറു ഭാഗത്ത് ചെന്നാണ് നിന്നത് . ഒരാള്‍ക്ക് നേരിയ പരിക്ക് പറ്റി . ബസ്സ് നിയന്ത്രണം വിട്ടു മറിയേണ്ട അവസ്ഥയാണ് ഉണ്ടായത് .
മഴയത്ത് അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു എങ്കിലും നിയമം അനുസരിക്കാതെ വാഹനം ഓടിക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്നു .
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിത്യവും നടക്കുന്ന വാഹനാപകടങ്ങളെ സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തണം . റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത ആണോ അതോ വാഹനങ്ങളുടെ അമിത വേഗത ആണോ അപകടങ്ങള്‍ക്ക് കാരണം എന്ന് കണ്ടെത്തണം .