കുവൈറ്റ് വിഷമദ്യദുരന്തം: ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ അറസ്റ്റിൽ

Spread the love

 

23 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ കുവൈറ്റ് പോലീസ് പിടിയില്‍ . ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ ആണ് അറസ്റ്റിലായത് . 160 പേർ ചികിത്സയിലാണ്. 21 പേർക്ക് കാഴ്ചശക്തി ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടമായി.

 

പ്രധാന പ്രതി നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ മലയാളികള്‍ ഏറെ ഉള്ള സാൽമിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.മെഥനോൾ കലർന്ന മദ്യശേഖരം ഇയാളുടെ പക്കൽ നിന്നും കുവൈറ്റ്‌ പോലീസ് കണ്ടെത്തി.

 

ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാന്‍, നേപ്പാളി പൗരൻ നാരായൺ പ്രസാദ് ഭശ്യാല്‍ ,വ്യാജമദ്യ നിർമാണ വിതരണ ശൃംഖലയുടെ പ്രമുഖന്‍ ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായി .വിവിധയിടങ്ങളില്‍ മദ്യനിർമാണ വിതരണത്തിൽ ഏര്‍പ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു.

error: Content is protected !!