
konnivartha.com: കോന്നി ടൗണിൽ പെരുമ്പാമ്പ് ഇറങ്ങി. കോന്നി ടൗണിൽ ലോട്ടറി കച്ചവടം ചെയ്യുന്ന സൈദ് എന്ന വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്താലാണ് വന പാലകര്‍ പിടികൂടിയത് .
കോന്നി ടൗണിനോട് ചേര്‍ന്നുള്ള മയൂര്‍ പഴയ ഏലാ ഭാഗത്ത് നിന്നുമാണു പെരുമ്പാമ്പ് എത്തിയത് എന്ന് സംശയിക്കുന്നു . കോന്നി ടൗണിൽ സെന്‍റര്‍ ഭാഗത്തുള്ള വീട്ടില്‍ ആണ് പെരുമ്പാമ്പ് എത്തിയത് . പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ വളരെ ശ്രമകരമായ നിലയില്‍ ആണ് പിടികൂടിയത്.