പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/08/2025 )

Spread the love

കക്കി – ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.

രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റി മീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 30 സെന്റി മീറ്ററും  നേരത്തെ ഉയര്‍ത്തിയിരുന്നു.  ഓഗസ്റ്റ് 19, ചൊവ്വ രാവിലെയാണ് നാലാമത്തെ ഷട്ടറും 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്.

ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

 

 

തപാല്‍വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദീന്‍ ദയാല്‍ സ്പര്‍ശം യോജന 2025-26 സ്‌കോളര്‍ഷിപ്പ് പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതം ഈ അധ്യായന വര്‍ഷം സ്‌കോളര്‍ഷിപ് നല്‍കും.

ഫിലാറ്റലി ക്ലബില്‍ അംഗമായവര്‍ക്കും ഏതെങ്കിലും പോസ്റ്റ് ഓഫിസില്‍ ഫിലാറ്റലിക് ഡെപ്പോസിറ്റ്  അക്കൗണ്ട് ഉള്ള ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന പരീക്ഷയ്ക്ക് 60 ശതമാനം മാര്‍ക്ക് (പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ അഞ്ച് ശതമാനം ഇളവ്) നേടിയിരിക്കണം.

പ്രശ്നോത്തരി, ഫിലാറ്റലി പ്രൊജക്ട് എന്നിങ്ങനെ മത്സരത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. പ്രശ്നോത്തരിയില്‍ പങ്കെടുക്കാനുള്ള അപേക്ഷ  ഓഗസ്റ്റ് 30 ന് മുമ്പായി രജിസ്‌ട്രേഡ്/ സ്പീഡ് പോസ്റ്റായി സമര്‍പ്പിക്കണം. വിലാസം:സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷന്‍ 689645. ഫോണ്‍: 0468 2222255.


കരാര്‍ നിയമനം

ദേശീയ ആയുഷ് മിഷന്റെ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോ തെറാപ്പി യൂണിറ്റ് ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഫിസിയോ തെറാപ്പി / വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി / എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിലുളള സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. പ്രായപരിധി 2025 ഓഗസ്റ്റ് 19ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13,500 രൂപ. ഒഴിവ് ഒന്ന്. അവസാന തീയതി ഓഗസ്റ്റ് 26 വൈകിട്ട് അഞ്ച്. വെബ്‌സൈറ്റ് : www.nam.kerala.gov.in/careers.  ഫോണ്‍ : 0468 2995008.


ടെന്‍ഡര്‍

പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത്, കടമ്പനാട്, പളളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ രണ്ട്. ഫോണ്‍ : 04734 216444.


സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുളള ഡിപ്ലോമ (റഗുലര്‍) ഒന്നാം വര്‍ഷ സീ
റ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 25 രാവിലെ ഒമ്പത് മുതല്‍. റാങ്ക് പട്ടികയില്‍  ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വെബ്‌സൈറ്റ് : www.polyadmission.org ഫോണ്‍ : 04735266671, 9400006425.

 

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുളള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക്  ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 15 വരെ പ്രവേശനം നേടാം.  റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വെബ്‌സൈറ്റ് : www.polyadmission.org  ഫോണ്‍ : 04735266671, 9400006425.

 

ലോജിസ്റ്റിക്സ് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.


വിജയാമൃതം പദ്ധതി

ബിരുദം, ബിരുദാനന്തര ബിരുദം (റഗുലര്‍, വിദൂരം)  കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. സുനീതി പോര്‍ട്ടലിലൂടെ സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍ : 0468 2325168.


സഹചാരി പദ്ധതി

സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപക്ഷേ ക്ഷണിച്ചു. എന്‍എസ്എസ്, എന്‍സിസി, എസ്പിസി  യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ പോലെയുള്ള പരിപാടികള്‍ക്ക് സഹായം നല്‍കുന്ന ഏജന്‍സികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. തെരുവില്‍ കഴിയുന്ന  ഭിന്നശേഷിക്കാരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളും സേവനങ്ങളും അവാര്‍ഡിന് പരിഗണിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷ ഫോം swd.kerala.gov.in വെബ്സൈറ്റില്‍.   കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസര്‍, ജില്ലാ സാമൂഹികനീതി കാര്യാലയം, മണ്ണില്‍ റീജന്‍സി ബില്‍ഡിങ്, പത്തനംതിട്ട. ഫോണ്‍: 04682325168.

 

ചെന്നീര്‍ക്കര ഐടിഐയില്‍ വിശ്വകര്‍മ കോഴ്‌സുകള്‍

മേശിരി, ചെറിയ ആയുധങ്ങള്‍ നിര്‍മിക്കുന്നവര്‍, കൊല്ലപണിക്കാര്‍, പൂട്ട് നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍, ചുറ്റിക അടക്കമുള്ള തൊഴിലുപകരണങ്ങളുണ്ടാക്കുന്നവര്‍ എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കായി അഞ്ചു ദിവസത്തെ (വേതനം ഉള്‍പ്പെടെ) പ്രധാനമന്ത്രി വിശ്വകര്‍മ കോഴ്‌സുകള്‍ ചെന്നീര്‍ക്കര ഐടിഐയില്‍ ആരംഭിക്കുന്നു.  അക്ഷയ / കോമണ്‍ സര്‍വീസ് സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യാം.  18 വയസിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04682258710 , 9447007319


വായ്പയ്ക്ക്  അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന  കോര്‍പ്പറേഷന്‍ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ  ക്ഷണിച്ചു. ജില്ലയിലെ  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍ (വിധവകള്‍ക്ക് പ്രത്യേക പലിശനിരക്ക്), വിദ്യാഭ്യാസം, ഭവനവായ്പ, വ്യക്തിഗതവായ്പ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്), മറ്റു വിവിധ പദ്ധതികള്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് ആറ് മുതല്‍ 11 ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം.

പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള   കെ.എസ്.ബി. സി. ഡി. സി  ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2226111, 2272111.

 

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് ആന്‍ഡ് കള്‍ചറല്‍ അസിസ്റ്റന്റ് കാറ്റഗറി നം. 742/2024 തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിവിധ വകുപ്പുകലിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നം. 548/2019) തസ്തികയിലേക്ക് 2022 ജൂലൈ 18 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

error: Content is protected !!