
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ സെപ്റ്റംബർ 8-ാം തീയതി ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും https://kscsa.org. ഫോൺ: തിരുവനന്തപുരം – 8281098863, 8281098864, 0471 2313065, 2311654, ആലുവ – 8281098873.
വിദ്യാഭ്യാസ ധനസഹായം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായം നൽകുന്നു. സർക്കാർ / എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികൾ ആയിരിക്കണം. 2024-25 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റും എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 70 പോയിന്റ് നേടിയവരും ഹയർസെക്കണ്ടറി / വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം നേടിയവരുമായ വിദ്യാർഥികൾക്ക് 30 വരെ ജില്ലാ ഓഫീസുകളിൽ അപേക്ഷിക്കാം. അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 15 വരെ തൃശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2729175.
പ്രീമെട്രിക് സ്കോളർഷിപ്പ്
9-10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2025-26 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരും കുടുംബ വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപവരെയുള്ളവരുമായ പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്കൂളിൽനിന്നും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി നൽകണം. അവസാന തീയതി ആഗസ്റ്റ് 31. കൂടുതൽവിവരങ്ങൾ അതത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
ബി.ടെക് സ്പോട്ട് അഡ്മിഷൻ
മൂന്നാർ എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയനവർഷത്തിൽ ഒഴുവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലേക്ക് യോഗ്യതയുള്ള വിദ്യാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in.
എൻജിനീയറിംഗ് പ്രവേശനം
ഈ വർഷത്തെ എൻജിനീയറിംഗ് പ്രവേശനത്തിനുള്ള സമയം എഐസിടിഇ ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ (CEE) പുതിയ ഒരു അലോട്ട്മെന്റ് നടപടിക്ക് കൂടി തുടക്കം കുറിച്ചിട്ടുണ്ട്. അതിലേക്ക് ഇപ്പോൾ പ്രവേശനം നേടിയിട്ടുള്ളവരും അല്ലാത്തവരും ആയി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള, നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ള ആർക്കും ഓപ്ഷൻ കൊടുക്കാവുന്നതാണ്. വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. ഈ അലോട്ട്മെന്റോ ഇതിന് ശേഷം പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയേക്കാവുന്ന തുടർ അലോട്ട്മെന്റുകളോ കഴിഞ്ഞതിനു ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ സ്പോട്ട് അലോട്ട്മെന്റ് ഉണ്ടാവും. ശ്രീ ചിത്ര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും cee കാൻഡിഡേറ്റ് പോർട്ടലിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം
2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ Govt Cost sharing IHRD/CAPE/LBS/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള അടുത്ത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 25 മുതൽ ആഗസ്റ്റ് 30 വരെ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തും. അപേക്ഷകർ www.polyadmission.org വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്. നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ആഗസ്റ്റ് 18 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ബിരുദാനന്തര ബിരുദ പ്രവേശനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില, തളിപറമ്പ, കണ്ണൂർ) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് (KILA-IPPL) 2025-26 അദ്ധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ MA Social Entrepreneurship and Development, MA Public Policy and Development, MA Decentralisation and Local Governance (Regular) പ്രോഗ്രാമുകളിൽ ഏതാനും സീറ്റകൾ ഒഴിവുണ്ട്. പ്രായ പരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി., ഒ.ബി.എച്ച് വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമാണ്. ഹോസ്റ്റൽ സാകര്യം ലഭ്യമാണ്. താത്പര്യമുള്ളവർ ആഗസ്റ്റ് 22 നകം തൽസമയ പ്രവേശനത്തിനായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0460 2200904, 9895094110, 9061831907.
ക്രിയേറ്റീവ് പ്രോബ്ലം സോൾവിംഗിൽ ഏകദിന പരിശീലനം
നൂതനവും ഘടനാപരവുമായ രീതിയിൽ വെല്ലുവിളികളെ സമീപിക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സി.എം.ഡി ‘മാസ്റ്ററിംഗ് ക്രിയേറ്റീവ് പ്രോബ്ലം സോൾവിംഗ് (CPS)’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സൃഷ്ടിപരമായ ചിന്തകളെയും, പ്രശ്നപരിഹാരങ്ങളെയും ക്രിയാത്മകമായി സമീപിക്കുവാനുള്ള ബ്രെയിൻസ്റ്റോമിംഗ് തന്ത്രങ്ങൾ, ലാറ്ററൽ ചിന്താ രീതികൾ, റൂട്ട് കോസ് വിശകലനങ്ങൾ, അനുയോജ്യമായ തീരുമാനങ്ങളെടുക്കൽ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുന്നു.
ആഗസ്റ്റ് 26ന് തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) സിൽവർ ജൂബിലി ഹാളിൽ വച്ചാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 8714259111, 0471 2320101; www.cmd.kerala.gov.in.