5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍

Spread the love

 

konnivartha.com: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും . ഈ ജില്ലകളില്‍ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്നു വീതം സൃഷിടിക്കും. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിൽ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും. ആകെ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളുമാണ് സൃഷ്ടിക്കുക.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതുതായി ആരംഭിച്ച 9 കെ.എസ്.ബി.സി എഫ്.എൽ വെയർഹൗസുകളിൽ മേൽ നോട്ടത്തിനായി 3 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, 3 പ്രിവൻ്റീവ് ഓഫീസർ, 3 സിവിൽ എക്സൈസ് ഓഫീസർ എന്നീ തസ്തികകൾ ഒരു വർഷത്തേക്ക് സൃഷ്ടിക്കും.

കാസറഗോഡ് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.റ്റി (ഫിസിക്സ്), എച്ച്.എസ്.എസ്.റ്റി (കെമിസ്ട്രി), എച്ച്.എസ്.എസ്.റ്റി (മാത്തമാറ്റിക്സ്) എന്നിവയിൽ ഓരോ ജൂനിയർ തസ്തിക വീതം സൃഷ്ടിക്കും. എച്ച്.എസ്.എസ്.റ്റി (ബോട്ടണി), എച്ച്.എസ്.എസ്.റ്റി (സുവോളജി) എന്നീ ജൂനിയർ തസ്തികകൾ എച്ച്.എസ്.എസ്.റ്റിയായി അപ്ഗ്രേഡ് ചെയ്യും.

error: Content is protected !!