പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/08/2025 )

Spread the love

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഫോണ്‍ :  04682992293, 04682270243.

അപകട ഇന്‍ഷുറന്‍സ്

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് എ എസ് എസ് വൈ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം. പോസ്റ്റ് ഓഫീസ് ഐപിപിബി അക്കൗണ്ട് വിവരം, മൊബൈല്‍ നമ്പര്‍ എന്നിവ ഓഗസ്റ്റ് 23ന് മുമ്പ് തിരുവല്ല കറ്റോട് ജില്ലാ ഓഫീസില്‍ അറിയിക്കണം. ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്കേ വീക്കിലി കോമ്പന്‍സേഷന്‍ ആനുകൂല്യം ലഭിക്കുവെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ :  04692603074.

എന്‍ട്രന്‍സ് പരിശീലനം

ഫിഷറീസ് വകുപ്പ്  മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു.  ഒരു വര്‍ഷത്തെ പരിശീലനത്തിനാണ് ധനസഹായം. അപേക്ഷാ ഫോം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 22ന് മുമ്പ് ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കും അല്ലെങ്കില്‍ നീറ്റ് പരീക്ഷയില്‍ 40ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുളളൂ.


തീയതി നീട്ടി

പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന  പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.  www.bwin.kerala.gov.in ലൂടെ അപേക്ഷിക്കണം. ഫോണ്‍: 0474 2914417.

കര്‍ഷക പരിശീലനം

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ‘സുരക്ഷിതമായ പാലുല്‍പ്പാദനം’ വിഷയത്തില്‍ ഓഗസ്റ്റ് 26, 27 തീയതികളില്‍ കര്‍ഷക പരിശീലനം നടത്തുന്നു.
ഫോണ്‍ : 9496332048, 04734 299869, 8304948553, 9447305100.

error: Content is protected !!