
konnivartha.com; ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി.
എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാത്തന്നുപ്പുഴ, റോഷന്‍ ജേക്കബ്ബ്, അനില്‍ പൂതക്കുഴി, മറിയാമ്മ തരകന്‍, ഉഷാ ഉദയന്‍, എല്‍ സി ബെന്നി, സൂസന്‍ ശരികുമാര്‍, സ്വപ്ന, ശോഭന കുഞ്ഞ് കുഞ്ഞ്, റോസമ്മ ഡാനിയല്‍, ആര്‍ ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.