സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ക്ക് അവധി ദിനങ്ങളിലും യാത്ര കണ്‍സഷന്‍ നല്‍കണം

Spread the love

 

konnivartha.com: സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ക്ക് അവധി ദിനങ്ങളില്‍ യാത്രാ കണ്‍സെഷന്‍ നല്‍കാത്ത ബസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

അവധി ദിവസങ്ങളില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് ബസില്‍ നിയമാനുസൃത യാത്ര കണ്‍സെഷന്‍ നല്‍കുന്നതിന് ബസ് ഓപ്പറേറ്റര്‍മാര്‍ വിമുഖത കാട്ടുന്നുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് നോഡല്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു.

അവധി ദിവസങ്ങളില്‍ നിയമാനുസൃത യാത്ര കണ്‍സെഷന്‍ നല്‍കണമെന്ന് 2011 ല്‍ ഉത്തരവുണ്ട്. ബസ് ഓപ്പറേറ്റര്‍മാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍റ്റിഒ അറിയിച്ചു.

error: Content is protected !!