പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/08/2025 )

Spread the love

പ്രിസം പദ്ധതി : അഭിമുഖം ഓഗസ്റ്റ് 26 ന്

പത്തനംതിട്ട ജില്ലയിലെ പ്രിസം പാനലില്‍ ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍  അസിസ്റ്റന്റുമാരെ  തിരഞ്ഞെടുക്കാന്‍ ഓഗസ്റ്റ് 26 ന് (ചൊവ്വ) അഭിമുഖം നടത്തുമെന്ന്  ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജേര്‍ണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.   ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 2.00 നാണ് അഭിമുഖം.
നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുമ്പ് കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേഖലാ കാര്യാലയത്തില്‍ അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ / തിരഞ്ഞെടുപ്പ്  ഐഡി കാര്‍ഡോ പാന്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരിക രേഖയോ ഹാജരാക്കണം.

വിശദവിവരം ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0481 2561030 (മേഖല ഓഫീസ്) , 0468 2222657 (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്).


വ്ളോഗര്‍മാരുടെ പാനലില്‍ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താല്‍പര്യമുള്ള വ്ളോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ എന്നിവരില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പാനലില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 30.

മൂന്നു ലക്ഷമെങ്കിലും ഫോളോവര്‍മാരുള്ള വ്ളോഗര്‍മാര്‍ക്കും യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയില്‍ നല്‍കിയിട്ടുളള വീഡിയോ കണ്ടന്റുകള്‍ക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.

വിഷയാധിഷ്ഠിത വ്‌ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത് . പാനലില്‍ ഉള്‍പ്പെടുന്നതിന് പ്രായപരിധി ഇല്ല. സ്വന്തം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കണ്ടന്റുകള്‍ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ വ്ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സന്നദ്ധതയുള്ളവരുമാകണം അപേക്ഷകര്‍.

വിഷയാധിഷ്ഠിത വ്‌ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ സഹിതം [email protected]  വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക് prd.kerala.gov.in സന്ദര്‍ശിക്കാം.

ഓഗസ്റ്റ് 23 മുതല്‍ ഗതാഗത നിരോധനം

പത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുഖ്യകവാടം മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയും അബാന്‍ ജംഗ്ഷന്‍ മുതല്‍ മുത്തൂറ്റ് ഹോസ്പിറ്റല്‍ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി) മുതല്‍ വാഹന ഗതാഗതം  താല്‍ക്കാലികമായി നിരോധിച്ചു. മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ബില്‍ഡിങ്ങിനോട് ചേര്‍ന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബില്‍ഡിങ്ങിന്റെ മുമ്പില്‍ പൈല്‍ക്യാപ്പ്,  പിയര്‍  പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും  വരുന്ന വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍, മൈലപ്രയില്‍  നിന്നുള്ള വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍-മിനി സിവില്‍ സ്റ്റേഷന്‍, അടൂര്‍ ഭാഗത്തു നിന്നും മൈലപ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സെന്റ്പീറ്റേഴ്‌സ് ജംഗ്ഷന്‍ – എസ് പി ഓഫീസ് ജംഗ്ഷന്‍, അടൂര്‍ ഭാഗത്തു നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷന്‍- ടി.കെ റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞു പോകണം.

ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 30ന്

ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 30 രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


വിദ്യാഭ്യാസ ധനസഹായം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.  അപേക്ഷ ഓഗസ്റ്റ് 30 വൈകിട്ട് അഞ്ച് വരെ  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിലും അപ്പീല്‍  സെപ്തംബര്‍ 15 വരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിലും സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

2024-2025 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവരും ആദ്യ തവണ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 പോയിന്റ് കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ് ടു, വിഎച്ച്എസ്ഇ  അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ളവര്‍ക്കും അപേക്ഷിക്കാം. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവരില്‍ എസ്.എസ്.എല്‍.സിക്ക് 70 ശതമാനവും പ്ലസ് ടു വിന് 80 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ അവാര്‍ഡിന് അര്‍ഹരാണ്.

മാര്‍ക്ക് ലിസ്റ്റ് , ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസുബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.  www.agriworkersfund.org , ഫോണ്‍ : 0468-2327415.


തീയതി നീട്ടി

പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഇ- ഗ്രാന്റ്‌സ് പ്രീമെട്രിക് /പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് , ലാപ്‌ടോപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സെപ്തംബര്‍ 15 വരെ നീട്ടി. 2024-25 അധ്യയന വര്‍ഷത്തെ റിന്യൂവല്‍ അപേക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നതിന് ഓഗസ്റ്റ് 30 വരെ സമയം ഉണ്ടെന്നും റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703.

കാവുകള്‍ക്ക് ധനസഹായം

കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനത്തിന് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.  വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം രസീത്, ലൊക്കേഷന്‍ സ്‌കെച്ച്, ഉടമസ്ഥതാ രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം വനം വകുപ്പിന്റെ വെബ്സൈറ്റ് മുഖേനെ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍: 0468-2243452. വെബ് സൈറ്റ് : https://forest.kerala.gov.in/


വനമിത്ര അവാര്‍ഡ്

ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിധ്യ സംരക്ഷണവമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും  ഉള്‍പ്പെടെ വനം വകുപ്പിന്റെ വെബ്സൈറ്റ് മുഖേനെ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍ :  8547603707, 8547603708, 0468-2243452.  വെബ് സൈറ്റ് : https://forest.kerala.gov.in/

ദര്‍ഘാസ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിലെ താഴത്തെ നിലയിലെ കുട്ടികളുടെ വാര്‍ഡില്‍ എയര്‍കണ്ടീഷനര്‍ സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 27 പകല്‍ മൂന്നുവരെ. ഫോണ്‍: 0468 2222364, 9497713258.


പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട മുന്‍സിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍/എയ്ഡഡ് / ടെക്‌നിക്കല്‍ / കേന്ദ്രീയവിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിതമാതൃകയില്‍ ഉള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ് (കുട്ടിയുടെ പേര് ചേര്‍ത്തത്), വരുമാനസര്‍ട്ടിഫിക്കറ്റ് (രക്ഷകര്‍ത്താവിന്റെ, ഒരു ലക്ഷം രൂപവരെ), വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, പഞ്ചായത്ത് /മുനിസിപ്പാലിറ്റി നിന്ന്, പഠനമുറി, അനുവദിച്ചിട്ടില്ലന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, വീട് 800 ചതുരശ്ര അടിയില്‍ താഴെ ആണെന്ന സാക്ഷ്യപത്രം, മുകളിലത്തെ നിലയിലാണ് പഠനമുറി നിര്‍മിക്കുന്നതെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് കോപ്പി(രക്ഷകര്‍ത്താവിന്റെ), ആധാര്‍കാര്‍ഡ് കോപ്പി (കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും)റേഷന്‍കാര്‍ഡ്‌കോപ്പി, കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും രണ്ട് വീതം ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 30 വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ ഇലന്തൂര്‍ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ഇലന്തൂര്‍ബ്ലോക്ക്, നെല്ലിക്കാല പി ഒ വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍:8547630042,  ഇമെയില്‍:scdoelanthoor42@gmail.com.


ദിശ യോഗം ഓഗസ്റ്റ് 26ന്

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി  അവലോകനം ചെയ്യുന്നതിന് ആന്റോ ആന്റണി എം പി ചെയര്‍മാനായും ജില്ലാ കല്കടര്‍ എസ് പ്രേം കൃഷ്ണന്‍ മെമ്പര്‍ സെക്രട്ടറിയായും തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കണ്‍വീനറാമായുള്ള ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ഓഗസ്റ്റ് 26 രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


സ്‌പോട്ട് അഡ്മിഷന്‍

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐ ല്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 25 മുതല്‍ 30 വരെ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റ് ,ടി സി ,ഫീസ് എന്നിവയുമായി രക്ഷാകര്‍ത്താവിനോടൊപ്പം ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍ 04682258710, 9656472471.


സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ ഡിപ്ലോമ ഇന്‍ പോളിമര്‍ ടെക്‌നോളജി കോഴ്‌സിലെ ഒഴിവുളള സീറ്റിലേക്ക് ഓഗസ്റ്റ് 27ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. ഫോണ്‍ : 04734 231776.

error: Content is protected !!