പത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ ഓഗസ്റ്റ് 23 മുതല്‍ ഗതാഗത നിരോധനം

Spread the love

 

konnivartha.com: പത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുഖ്യകവാടം മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയും അബാന്‍ ജംഗ്ഷന്‍ മുതല്‍ മുത്തൂറ്റ് ഹോസ്പിറ്റല്‍ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി) മുതല്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.

മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ബില്‍ഡിങ്ങിനോട് ചേര്‍ന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബില്‍ഡിങ്ങിന്റെ മുമ്പില്‍ പൈല്‍ക്യാപ്പ്, പിയര്‍ പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍, മൈലപ്രയില്‍ നിന്നുള്ള വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍-മിനി സിവില്‍ സ്റ്റേഷന്‍, അടൂര്‍ ഭാഗത്തു നിന്നും മൈലപ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സെന്റ്പീറ്റേഴ്‌സ് ജംഗ്ഷന്‍ – എസ് പി ഓഫീസ് ജംഗ്ഷന്‍, അടൂര്‍ ഭാഗത്തു നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷന്‍- ടി.കെ റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞു പോകണം.

error: Content is protected !!