
konnivartha.com: കേരള സംസ്ഥാന ലോട്ടറി .ഭാഗ്യ അന്വേഷികള്‍ പെരുകി .ഒപ്പം കടകളുടെ എണ്ണവും . ദിനവും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന സംസ്ഥാന ധനകാര്യ സ്ഥാപനം നടത്തുന്ന ഭാഗ്യക്കുറികളുടെ ഒന്നാം സമ്മാന ജേതാവിനെ ആരും അറിയുന്നില്ല .ഈ ലോട്ടറി സമ്മാനം എല്ലാം എവിടെ പോകുന്നു …?
കോടികളുടെ കൈമാറ്റം ആണ് നടക്കുന്നത് . ലോട്ടറി എന്നൊരു ചൂതാട്ടം ആണ് നടക്കുന്നത് . കോടികളുടെ നികുതി വരുമാനം ആണ് .
ദിനവും നടക്കുന്ന ലോട്ടറി നറുക്കെടുപ്പ് .വിജയി എവിടെ . ഓരോ മാസവും ഉള്ള വിജയികളുടെ പേര് ലോട്ടറി വകുപ്പ് പൂഴ്ത്തി . എല്ലാ നറുക്കെടുപ്പും സുതാര്യം എന്ന് വകുപ്പ് പറയുന്നു .പക്ഷെ ദിനവും ഒന്നാം സമ്മാനം ഉണ്ട് .അത് ആര്‍ക്ക് . അത് പറയാതെ ഒളിച്ചു വെക്കുന്നു .
ബംബര്‍ സമ്മാനം അടിക്കുന്നവര്‍ പേര് പറയരുത് എന്ന് അറിയിക്കും .സത്യവാങ്ങ്‌മൂലം രേഖ ഇല്ല . ഇത് പൊതു കാര്യം ആണ് .കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ . ധനകാര്യ വിഭാഗം ഓരോ ലോട്ടറി നിന്നും ഉള്ള വരുമാനം പറയുന്നില്ല .ആര്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചു എന്നും . ഇത്ര നാളും നടത്തിയ ലോട്ടറി ഭാഗ്യവാന്മാരുടെ ലിസ്റ്റ് ലോട്ടറി വിഭാഗം വെബില്‍ ഇല്ല . ഈ സമ്മാനം ആര്‍ക്ക് പോകുന്നു . രഹസ്യ നീക്കം . ലോട്ടറി വകുപ്പിലെ പല ജീവക്കാര്‍ക്കും പല ജില്ലകളില്‍ ബിനാമി പേരുകളില്‍ ലോട്ടറി സ്ഥാപനം ഉണ്ട് . അത് കണ്ടെത്തുക . അവിടേയ്ക്ക് ഒന്നാം സമ്മാനം പോകുന്ന “കറക്കു രീതി ” കണ്ടെത്തുക . വിജിലന്‍സ് വിഭാഗം ഇത് അന്വേഷിക്കുക .