ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദന കുറിപ്പ് മത്സരം നടത്തി

Spread the love

 

konnivartha.com: ലോക വായന ദിനചാരണത്തോടനുബന്ധിച്ചു എക്‌സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന്‍ പെരുമ്പടം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ ‘ നോവലിനെ ആസ്പദമാക്കി ആസ്വാദന കുറിപ്പ് മത്സരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തി. ഒന്നാം സ്ഥാനം ഷാരോണ്‍ ഷിബു(എന്‍. എം.ഹൈസ്‌കൂള്‍ കുമ്പനാട്), രണ്ടാം സ്ഥാനം അദ്വൈത് രവീന്ദ്രനാഥ് (സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കുന്നന്താനം), മൂന്നാം സ്ഥാനം എ.ജി ഇന്ദു മിത്ര(നേതാജി ഹൈസ്‌കൂള്‍ പ്രമാടം) എന്നിവര്‍ കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ട്രോഫിയും പ്രശംസാപത്രവും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എം.സൂരജ് വിതരണം ചെയ്തു. വിമുക്തി ജില്ല മാനേജര്‍ എസ്.സനില്‍, വിമുക്തി കോ ഓഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!