രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും

Spread the love

 

konnivartha.com: രാഹുൽമാങ്കൂട്ടം”സ്ത്രീ ” വിഷയത്തിൽ എം എല്‍ എ സ്ഥാനം രാജി വെക്കില്ല . രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും. ഇതോടെ സ്വതന്ത്ര എംഎൽഎയായി രാഹുൽമാങ്കൂട്ടത്തിൽ മാറും. ഇങ്ങനെ ഒരാളോട് രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയില്ല . പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്‌താല്‍ കോൺഗ്രസിന്‍റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുലിന് പങ്കെടുക്കാന്‍ കഴിയില്ല . ഇനി രാഹുലിന് സീറ്റോ സ്ഥാനമാനങ്ങളോ കൊടുക്കേണ്ട എന്ന നിലപാടിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക് .

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന നിലപാടില്‍ ആണ് കേന്ദ്ര കേരള നേതൃത്വം . രാഹുല്‍ സ്വയം രാജി വെച്ചില്ലെങ്കില്‍ എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസ്സം ഇല്ല.രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും എന്ന് കണക്കുകൂട്ടിയാണ് രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു കൊണ്ട് തീരുമാനമാകുന്നത് . ഇതോടെ രാഹുല്‍ സ്വതന്ത്ര എം എല്‍ എയാകും . സ്വയം രാജി വെക്കണോ എന്ന് രാഹുലിന് തീരുമാനിക്കാന്‍ ഉള്ള അവസരം ആണ് ഒരുക്കിയത് . സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നൽ ഉണ്ടാകണം എന്ന് ആണ് വനിതാ നേതാക്കളുടെ അഭിപ്രായം . ഇല്ലെങ്കില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരും എന്നാണു പൊതു അഭിപ്രായം .

രാഹുല്‍ ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാതെ ഇരിക്കാന്‍ കാലേകൂട്ടി ചരട് വലികള്‍ നടത്തുവാന്‍ ചിലര്‍ ശ്രമിച്ചു . യുവ ജനതയ്ക്ക് ഇടയില്‍ ഏറെ സ്വാധീനം ഉള്ള വ്യക്തിയായി രാഹുല്‍ മാറിയത് ചില കേന്ദ്രങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു . രാഹുലിന്‍റെ രാഷ്ട്രീയത്തിലെ പെട്ടെന്ന് ഉള്ള വളര്‍ച്ച ചില നേതാക്കള്‍ക്ക് “അത്ര “രുചിച്ചില്ല . ചര്‍ച്ചകളില്‍ രാഹുലിന് കൃത്യമായ നിലപാടുകള്‍ ഉണ്ടായിരുന്നു .പഠിച്ചു സംസാരിക്കുന്ന രീതിയാണ് രാഹുലിനെ പെട്ടെന്ന് ശ്രദ്ധിക്കാന്‍ കാരണം . “സ്ത്രീ “വിഷയത്തില്‍ ആരോപണം ഉയര്‍ന്നതോടെ രാഹുലിന്‍റെ രാഷ്ട്രീയ ഭാവിയ്ക്ക് മേല്‍ ആണ് ഇരുള്‍ വീണത്‌ . മന്ത്രിയോ മുഖ്യമന്ത്രിയോയാകാന്‍ ഉള്ള യോഗ്യത ഉള്ള യുവ നേതാവ് ആയിരുന്നു രാഹുല്‍

error: Content is protected !!