സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംയോജിത ബോധവത്ക്കരണ പരിപാടി നടത്തി

Spread the love

 

konnivartha.com: അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സർക്കാർ പദ്ധതികളെക്കുറിച്ച് അറിവ് നേടേണ്ടത് അനിവാര്യമാണെന്ന് യു. പ്രതിഭ എംഎൽഎ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സർക്കാർ പദ്ധതികളെക്കുറിച്ച് നടത്തിയ സംയോജിത ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കുന്ന പദ്ധതിളെക്കുറിച്ച് മനസ്സിലാക്കി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംഎൽഎ പറഞ്ഞു.

കായംകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർ എസ്. ഗൗരി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് ടി. സരിൻ ലാൽ, ഐസിഡിഎസ് സൂപ്പർവൈസർ ധന്യ മഹേഷ് എന്നിവർ പ്രസംഗിച്ചു.

കായംകുളം നഗരസഭ, ഐസിഡിഎസ്, ഫയർ & റസ്ക്യൂ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ സേവനങ്ങൾ, ഫയർ & റസ്ക്യൂ വിഭാഗത്തിൻ്റെ പരിശീലനം, തൊഴിലിടങ്ങളിലെ മാനസിക സമ്മർദം എന്ന വിഷയത്തിൽ ക്ലാസ്, നാടൻപാട്ട്, കലാപരിപാടികൾ, പ്രശ്നോത്തരികൾ എന്നിവയും നടത്തി.

error: Content is protected !!