
ഹരിതകേരളം മിഷന്‍ സംസ്ഥാന വ്യാപകമായി ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പുതിയ ചുവടുവയ്പായി ജലപരിശോധന ലാബുകള്‍. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ കെമിസ്ട്രി ലാബിനോടനുബന്ധിച്ചാണ് ഹരിതകേരളം മിഷന്റെ ജലഗുണപരിശോധന ലാബ് പ്രവര്‍ത്തിക്കുക. പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ലാബ് സ്ഥാപിക്കും.
ആദ്യഘട്ടമായി ജില്ലയിലെ 21 സ്‌കൂളുകളില്‍ ലാബ് സ്ഥാപിച്ച് ജലഗുണ പരിശോധന നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളിലെ എന്‍.എസ്.എസ്, എന്‍.സി.സി , സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശോധന. ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനായി സംസ്ഥാനത്തുടനീളം നടക്കുന്ന ‘ജലമാണ് ജീവന്‍’ കാമ്പയിനിലും സ്‌കൂള്‍ ലാബുകള്‍ കേന്ദ്രീകരിച്ചുള്ള ജലപരിശോധന പ്രധാന ഘടകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.