
ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 27, ബുധന്‍)മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും
കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കല്ലേലില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൃഷി വകുപ്പിന്റെ ഓണചന്ത സെപ്റ്റംബര്‍ ഒന്ന് മുതല്‍
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണചന്തകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവ മുഖേനയാണ് ഓണവിപണി സംഘടിപ്പിക്കുന്നത്. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറവിലാകും വില്‍പന. കേരളഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ ഓണവിപണിയില്‍ വിപണനം നടത്തും.
ഫോണ്‍: 9383470510 (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍)
ഗതാഗത നിയന്ത്രണം
പറങ്കിമാംന്തടം-കൂട്ടത്തോട്, പറങ്കിമാംന്തടം-പള്ളിയത്ത് ജംഗ്ഷന്‍ വരെയുള്ള റോഡുകളില്‍ ടാറിങ് നടക്കുന്നതിനാല്‍ ഓഗസ്റ്റ് 27 മുതല്‍ 30 വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഗതാഗത നിയന്ത്രണം
ഇളമണ്ണൂര്‍-കലഞ്ഞൂര്‍ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ഇളമണ്ണൂര്‍-കലഞ്ഞൂര്‍ വഴി ഭൂതംകര റോഡിലൂടെ തിരിഞ്ഞുപോകണം.
മസ്റ്ററിംഗ് സമയം നീട്ടി
കേരളമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനായി സെപ്റ്റംബര്‍ 10 വരെ സമയം നീട്ടി. പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും മസ്റ്ററിംഗ് പൂര്‍ത്തിയാക്കി പകര്‍പ്പ് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682 320158
തദ്ദേശതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജമായി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന് സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) പൂര്‍ത്തിയായി. പത്തനംതിട്ട ജില്ലയില്‍ 6184 ബാലറ്റ് യൂണിറ്റും 2180 കണ്‍ട്രോള്‍ യൂണിറ്റും പ്രവര്‍ത്തനസജ്ജമാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉടമസ്ഥതയിലുള്ള വോട്ടിംഗ് മെഷിനുകള്‍ നിര്‍മാതാക്കളായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി. ജില്ലാ കലക്ടറുടെ ചുമതലയിലാണ് വോട്ടിംഗ് മെഷിനുകള്‍ സ്‌ട്രോംഗ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇ.വി.എം കണ്‍സള്‍ട്ടന്റ് എല്‍. സൂര്യനാരായണനാണ് ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് ഇ.വി.എമ്മുകളുടെ വിന്യാസം നടത്തുന്നത്.
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 16 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍: 0468 2966649.
ശബരിമല: സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ സാങ്കേതിക വിദഗ്ധരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോണ്‍ : 0468 2222515, ഇ-മെയില്‍ : [email protected]
വെബ്സൈറ്റ്: https://pathanamthttia.nic.in
സൗജന്യ പരിശീലനം
തിരുവല്ല താലൂക്കിലെ യുവാക്കള്‍ക്കായി പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും പുളിക്കീഴ് ബ്ലോക്കും ചേര്‍ന്ന് 13 ദിവസത്തെ സൗജന്യ സിസിടിവി ഇന്‍സ്റ്റാലേഷന്‍ പരിശീലനം നടത്തും. സെപ്റ്റംബര്‍ എട്ടു മുതല്‍ പുളിക്കീഴ് ബ്ലോക്കിലാണ് പരിശീലനം.
പ്രായപരിധി 18-50. ഫോണ്‍ : 0468 2270243.
സ്‌പോട്ട് അഡ്മിഷന്‍
റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അസല്‍ രേഖകളുമായി ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷിക്കാം. ഫോണ്‍ : 04735 296090.