‘മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു

Spread the love

”മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു :”സ്വമേധയാ ഹാജരായ ഹർജിക്കാരി മെയ്‌മോൾ പി ഡേവിസ്സിനെ ഹൈക്കോടതി കേട്ടു

konnivartha.com: കാട്ടാന പതിവായി എത്തുന്ന സ്വന്തം സ്ഥലം റീബില്‍ഡ് കേരള ഡിവലപ്‌മെന്റ് പദ്ധതി പ്രകാരം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മെയ്മോള്‍ പൈനാടത്ത് തീരുമാനിച്ചത് 2018-ലാണ്.എന്നാല്‍ വിവിധ തടസ്സ വാദങ്ങള്‍ നിരത്തി വനം വകുപ്പ് വാചാലരായതോടെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മെയ്മോള്‍ ഇറങ്ങി . ഒടുവില്‍ ”മെയ്മോള്‍ മിടുക്കിയാണ്.” എന്ന് നിയമം ഒന്നാകെ പറയുന്നു . ആര്‍ക്കിയോളജിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ് മെയ്മോള്‍ പൈനാടത്ത്.

മെയ് മോളുടെ പിതാവ് നേരത്തേ മരണപ്പെട്ടു . അമ്മ മോളിയ്ക്ക് ശാരീരിക സുഖം ഇല്ല . കാട്ടാനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങുന്ന ഭൂമി വനം വകുപ്പിന് പ്രത്യേക പദ്ധതി പ്രകാരം നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളതിനാല്‍ ഭൂമി വിട്ടു നല്‍കാന്‍ അപേക്ഷ നല്‍കി . ഭൂരേഖകള്‍ അപൂര്‍ണമാണെന്ന കാരണം പറഞ്ഞ് അപേക്ഷ വനം വകുപ്പ് നിരസിച്ചു . ഇതിനെ നിയമപരമായി എതിര്‍ക്കാന്‍ തീരുമാനിച്ചു .

വക്കീല്‍ ഫീസ്‌ ഉയര്‍ന്നത് ആണെന്ന് മനസ്സിലാക്കിയതോടെ കേസ് നടത്താന്‍ കെല്‍സയെ സമീപിച്ചു (കേരള ലീഗൽ സർവീസസ് അതോറിറ്റി) അവരും സഹായിച്ചില്ല . കേസ് സ്വയം നടത്താന്‍ നിയമ പുസ്തകത്തെ ആശ്രയിച്ചു .

നിയമ പുസ്തകങ്ങള്‍ പഠിച്ച് പ്രാഥമിക അറിവോടെ കേസ് ഫയല്‍ ചെയ്തു.ഹൈക്കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയ തെറ്റുകളൊക്കെ തിരുത്തി മുന്നോട്ടുപോയി. ഭൂമി വിലയായ 45 ലക്ഷത്തില്‍ പാതി നല്‍കാന്‍ കോടതി ഉത്തരവിട്ടു.പാതിത്തുക നല്‍കിയപ്പോള്‍ വനം വകുപ്പ് വീണ്ടും ചില മുടന്തന്‍ ന്യായ വാദങ്ങള്‍ നിരത്തി . ഭൂമി വനംവകുപ്പിന്റെ പേരിലേക്കു മാറ്റി രജിസ്റ്റര്‍ ചെയ്ത് നല്‍കിയാലേ ബാക്കി തുക നല്‍കാന്‍ കഴിയൂ എന്ന് വനം വകുപ്പ് നിലപാടെടുത്തു . രണ്ടാം ഗഡു ഹൈക്കോടതിയില്‍ കെട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ആധാരം വനം വകുപ്പിന്റെ പേരിലേക്കു മാറ്റി നല്‍കിയതിന്റെ രേഖ ഹാജരാക്കി തുക കൈപ്പറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി.ഇവിടെയും മെയ്മോള്‍ തന്നെ വിജയിച്ചു .ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തതും മെയ് മോള്‍ തനിയെയാണ് .

മെയ് മോളുടെ നിയമ യാത്ര തീര്‍ന്നിട്ടില്ല . ഇത്ര നാളും നടത്തിയ വനം വകുപ്പില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും മെയ് മോള്‍ ഇറങ്ങി .നഷ്ടപരിഹാരത്തിന് വേണ്ടി ഉപഹര്‍ജിയും ഫയല്‍ ചെയ്തു. ഡിവിഷന്‍ ബെഞ്ച് വനംവകുപ്പിന്‍റെ വിശദീകരണം തേടിയിട്ടുണ്ട് .

നിയമം കൃത്യമായി പഠിച്ചാല്‍ അത് ജീവിതത്തില്‍ വളരെ വിജയം ആണെന്ന് മെയ് മോളുടെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം . ഇവിടെ നിയമം കൃത്യമായി ഉണ്ട് .അത് പഠിച്ചാല്‍ ഏതൊരു പ്രതിസന്ധിയില്‍ നിന്നും സ്വയം കരകയറാം എന്നൊരു സന്ദേശം ആണ് മെയ് മോളുടെ വിജയത്തിലൂടെ തെളിച്ചമാകുന്നത് .

error: Content is protected !!