
കളമശ്ശേരി കാർഷികോത്സവം: വെളിയത്തുനാടിന്റെ കൂൺ വൈവിധ്യത്തിൽ അച്ചാർ മുതൽ പായസം വരെ
konnivartha.com: മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന്റെ പ്രദർശന വിപണന മേളയിൽ തിളങ്ങി കൂണിന്റെ വൈവിധ്യ ഉത്പന്നങ്ങൾ.
വെള്ളിയത്തുനാട് സഹകരണ ബാങ്കിന്റെ കീഴിലാണ് കൂണിന്റെ വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണത്തിന് ഇറക്കിയിരിക്കുന്നത്.
കൊക്കൂൺ എന്ന പേരിൽ കൂൺ അച്ചാർ,ചമ്മന്തി പൊടി,കേക്ക്, ദോശമാവ്,സ്മൂത്തി എന്നിങ്ങനെ പത്തോളം ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൂൺ ഗ്രാമമായ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ വനിതകൾ കൃഷി ചെയ്യുന്ന കൂൺ ഉപയോഗിച്ചാണ് ഓരോ ഉത്പന്നവും ഒരുക്കുന്നത്.