കോന്നിജി എച്ച് എച്ച് എസ് :എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി

Spread the love

 

konnivartha.com: കോന്നി  ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ  എസ് പി സി യൂണിറ്റിൻ്റെ ഓണം ക്യാമ്പ് 27,28,29 തീയതികളിലായി നടത്തപ്പെടുന്നു.’ ശ്രാവണം 2025 ‘ എന്ന പേരിൽ നടത്തപ്പെടുന്ന ത്രിദിന ക്യാമ്പിന്‍റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം വി റ്റി അജോമോൻ നിർവഹിച്ചു.

സ്കൂൾ പി ടി എ വൈസ് പ്രസിഡൻ്റ് പി ഇ സുരേഷ്കുമാർ അധ്യക്ഷനായ ചടങ്ങിൽ കോന്നി എസ് എച്ച് ഒ ബി രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ,സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ്, എസ് എം സി ചെയർമാൻ എസ് ബിജോയ്, സ്റ്റാഫ് സെക്രട്ടറി കെ പി നൗഷാദ്, ഡ്രിൽ ഇൻസ്ട്രക്ടർ അമൽ പി രഘു എന്നിവർ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എച്ച് ഫെബിൻ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ് സുഭാഷ് നന്ദിയും പറഞ്ഞു. കോന്നി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എസ് ഷൈജു പതാക ഉയർത്തി. വിവിധ മേഖലകളിലെ വിദഗ്ധർ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും.

error: Content is protected !!