
konnivartha.com: കല്യാണ, ഓണം സീസണായതോടെ മുല്ലപ്പൂവില കുതിക്കുകയാണ്.പത്തനംതിട്ട ജില്ലയിലെ പൂക്കടയില്‍ തമിഴ്നാട്ടില്‍നിന്നുള്ള കുടമുല്ലയുടെ വില കഴിഞ്ഞ ദിവസം കിലോയ്ക്ക് 2300 രൂപയാണ്. ഒരുമാസം മുന്‍പ് 150-200 രൂപയായിരുന്നു.
കേരളത്തിലെ ഓണം വിപണി ലക്ഷ്യമാക്കി ആണ് പൂക്കള്‍ക്ക് വില കൂടിയത് . തമിഴ്നാട്ടിലെ മധുര, ഡിണ്ടിഗല്‍ പ്രദേശങ്ങളില്‍നിന്നാണ് സുഗന്ധത്തില്‍ ഒന്നാമനായ കുടമുല്ലയെത്തുന്നത്. കര്‍ണാടകയില്‍നിന്നുള്ള അട്ടിമുല്ല (മംഗളൂരു മുല്ല) അട്ടിമുല്ല (മംഗളൂരു മുല്ല) വിലയും കൂടി . അട്ടിക്ക് (നാലുമീറ്റര്‍) 200 രൂപയായിരുന്നത് 1000 കടന്നിട്ട് ദിവസങ്ങളായി.ബംഡവാള്‍ അട്ടിമുല്ലയ്ക്ക് 1,200-ഉം ഉഡുപ്പി അട്ടിമുല്ലയ്ക്ക് 1600 രൂപയുമാണ് വില. മംഗളൂരു മുല്ലവിലയില്‍ ഓരോദിവസവും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ടെന്ന് പുഷ്പവ്യാപാരികള്‍ പറയുന്നു.
തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള ശങ്കരൻകോവിൽ, മധുര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് ഏജന്റുമാർ ലേലം പിടിച്ചാണ് കൊല്ലം ,പത്തനംതിട്ട ജില്ലയിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തിക്കുന്നത്.ഫെബ്രുവരിയില്‍ ചെറുകിട പൂക്കടയില്‍ ആറായിരം രൂപ വരെ വിലയെത്തി . ഏതാനും ദിവസം മുമ്പ് തന്നെ മുല്ലപ്പൂവിന്റെ വില ഉയർന്നുതുടങ്ങിയിരുന്നു. രണ്ട് വര്ഷം മുന്നേ പതിനായിരം രൂപ വരെ വില വന്ന ദിവസം ഉണ്ട് .അതാണ് ഏറ്റവും ഉയര്‍ന്ന വില . ഉത്രാടം തിരുവോണം അടുക്കുമ്പോള്‍ വില കൂടും എന്ന് വ്യാപാരികള്‍ പറയുന്നു . ഇന്നലെ മുല്ലപ്പൂ രാവിലെ തന്നെ പൂര്‍ണ്ണമായും വിറ്റുപോയി . ആവശ്യത്തിനു മുല്ലപ്പൂ കിട്ടാനും ഇല്ല . പത്തനംതിട്ട ജില്ലയില്‍ മുല്ലപ്പൂ കൃഷി വാണിജ്യ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടില്ല . ബന്ദി പൂവ് പല സ്ഥലത്തും കൃഷി ചെയ്തതിനാല്‍ ആവശ്യത്തിനു ഉണ്ട് .ഇതിനാല്‍ വില കൂടുതല്‍ ഇല്ല . വലിയ ബന്ദി പൂക്കള്‍ ആണ് വിടര്‍ന്നത് .