ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് : രണ്ട് സ്ഥാനാർത്ഥികള്‍ മാത്രം

Spread the love

 

konnivartha.com: സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പിന്നിട്ടതോടെ, 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു .ബുച്ചിറെഡ്ഡി സുദർശൻ റെഡ്ഡി,സി.പി. രാധാകൃഷ്ണൻ എന്നിവരാണ് മത്സര രംഗത്ത്‌ ഉള്ളത് .

2025 സെപ്റ്റംബർ 9-ന് ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ വസുധ റൂം നമ്പർ F-101 ൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്, രാവിലെ 10.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കും.

ഉപരാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നു. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു.

2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി.സി. മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുന്നത്.

അതേ ദിവസം വൈകുന്നേരം 6.00 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് ശേഷം ഉടൻ തന്നെ ഫലം പ്രഖ്യാപിക്കും.

error: Content is protected !!