
konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടേയും ബ്ലോക്ക് വനിതാവേദിയുടേയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.
ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗംഇ.പി. അയ്യപ്പൻ നായർ ഓണസന്ദേശം നൽകി. സി.പി രാജശേഖരൻ നായർ, വി. വത്സല, റ്റി. എ.ഷാജഹാൻ എം.എൻ. രാമചന്ദ്രൻ നായർ;എൻ.എസ്. രാജേന്ദ്രകുമാർ, വി രംഗനാഥ്, ജോർജ്ജ് മാത്യു, എം. ആർ. രാജശേഖരൻ നായർ ,കെ.സുമതി എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി ബ്ലോക്ക് കൺവീനർ എസ്. സുമംഗല സ്വാഗതവും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി റ്റി.കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു