71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട കായൽ ഒരുങ്ങി

Spread the love

 

 

konnivartha.com: ആവേശത്തിൻ്റെ ആരവം ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ജലരാജാക്കന്മാരെ വരവേൽക്കാൻ പുന്നമട ഒരുങ്ങി.ലോകം കാത്തിരുന്ന ജലമേളയ്ക്ക് ( നെഹ്‌റു ട്രോഫി വള്ളംകളി ) ഇനി മണിക്കൂറുകൾ മാത്രം. വാശിയേറിയ പോരാട്ടത്തിൽ കിരീടം ചൂടാൻ ജലരാജാക്കന്മാരെല്ലാം സജ്ജമായിക്കഴിഞ്ഞു. രാവിലെ ഒൻപത് മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഫൈനൽ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ.

നെഹ്‌റു ട്രോഫി: മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം എച്ച് സലാം എംഎൽഎ നിർവഹിച്ചു

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്കാരിക ഉത്സവത്തിൻ്റെ സമാപന വേദിയിൽ എച്ച് സലാം എംഎൽഎ നിര്‍വഹിച്ചു.

ആലപ്പുഴക്കാരുടെ മനസ്സിൽ അലിഞ്ഞു ചേർന്ന വികാരമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി സംഘടിപ്പിച്ച ഈ കലാപരിപാടികൾ കരയിലും വെള്ളത്തിലും വള്ളംകളിയുടെ മനോഹാരിത ഒരുപോലെ നിറച്ചു എന്നും തലമുറകളിലേക്ക് നമ്മുടെ കലയും പൈതൃകവും പകർന്നു നൽകുവാൻ ഇത്തരം മത്സരങ്ങളും ആഘോഷങ്ങളും വലിയ പങ്ക് പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ ഗ്രന്ഥകാരനായ ഫാ. ഡോ. സാംജി വടക്കേടത്തിന് നഗരസഭ നൽകിയ ആദരവും എംഎൽഎ വിതരണം ചെയ്തു.
മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. നഗരസഭ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, എ എസ് കവിത, പബ്ലിസിറ്റി കമ്മിറ്റി അംഗം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ, നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ ബൈജു, നഗരസഭാഗം ക്ലാരമ്മ പീറ്റർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ അമ്പലാകുളങ്ങര ജലാൽ, അബ്ദുൽസലാം ലബ്ബ, രമേശൻ ചെമ്മാപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭ, ജില്ലാ ഭരണകൂടം, കേരള ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംസ്കാരിക ഉത്സവം സംഘടിപ്പിച്ചത്. പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഗ്യചിഹ്നം തയ്യാറാക്കൽ, നിറച്ചാര്‍ത്ത്, കമന്ററി, ഭാഗ്യചിഹ്നത്തിന് പേരിടൽ, പ്രവചന മത്സരം, റീൽസ്, ഫേസ് പെയിന്റിങ് എന്നീ മത്സരങ്ങളിലെ വിജയികൾക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

മത്സര വിജയികൾ

ഭാഗ്യചിഹ്നം തയ്യാറാക്കല്‍ മത്സര വിജയി – എസ് അനുപമ, കാക്കരിയില്‍ വട്ടയാല്‍, ആലപ്പുഴ. എൻ ടി ബി ആര്‍ കമ്മറ്റി നൽകുന്ന 10,001 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.

ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിക്കൽ മത്സര വിജയി – പത്തനംതിട്ട ഇ വി കൃഷ്ണൻകുട്ടി നായർ മോ‍ടിയില്‍ ഹൗസ്, ആറന്മുള. മുല്ലക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം.

പ്രവചന മത്സര വിജയി – സി രാധാകൃഷ്ണൻ, കൊടമന വീട്ടില്‍, പുന്നപ്ര വടക്ക്. പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്‍സര്‍ ചെയ്യുന്ന പി ടി ചെറിയാന്‍ സ്മാരക ക്യാഷ് അവാര്‍ഡ് 10,001 രൂപയാണ് സമ്മാനം.

നിറച്ചാര്‍ത്ത് മത്സര വിജയികൾ
എല്‍പി വിഭാഗം
ഒന്നാം സ്ഥാനം – ഗ്രേറ്റാ ജെ ജോര്‍ജ്, മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂൾ
രണ്ടാം സ്ഥാനം – പത്മശ്രീ ശിവകുമാര്‍, ആലപ്പുഴ ദ ലെറ്റര്‍ ലാന്‍ഡ് സ്‌കൂൾ
മൂന്നാം സ്ഥാനം – ആര്‍ എസ് നിരഞ്ജന്‍, എസ് ഡി വി ഇ എം എച്ച് എസ്

യു.പി. വിഭാഗം
ഒന്നാം സ്ഥാനം – സന്‍ജിത്ത് സലിന്‍, മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍
രണ്ടാം സ്ഥാനം – അവന്തിക പി നായര്‍, ചേര്‍ത്തല ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
മൂന്നാം സ്ഥാനം – ആന്‍ റിയ പോള്‍ , ആലപ്പുഴ കാര്‍മല്‍ അക്കാദമി എച്ച് എസ് എസ്

എച്ച്.എസ്. വിഭാഗം
ഒന്നാം സ്ഥാനം- എച്ച് അയന ഫാത്തിമ, കാര്‍മല്‍ അക്കാദമി എച്ച് എസ് എസ്
രണ്ടാം സ്ഥാനം – എസ് ഗൗരി പാര്‍വതി, ആര്യാട് ലുഥറന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
മൂന്നാം സ്ഥാനം – അഭിൻ സുരേഷ്, ഗവ. മോഡല്‍ ബോയ്‌സ് എച്ച് എസ് ഹരിപ്പാട്
മൂന്നാം സ്ഥാനം – ഉത്ര സജി, ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച് എസ് എസ്

കമന്ററി മത്സരം മത്സര വിജയികൾ

എച്ച് എസ് & എച്ച് എസ് എസ് വിഭാഗം
ഒന്നാം സ്ഥാനം – ഷാഹിം മഹ്മൂമൂദ്, ലജ്നത്തുൽ മുഹമ്മദിയ ഹയർസെക്കൻഡറി സ്കൂൾ

രണ്ടാം സ്ഥാനം – കെ എസ് സോജൻ, ജി എച്ച് എസ് കൊടുപ്പുന്ന

കോളേജ് വിഭാഗം
ഒന്നാം സ്ഥാനം – കെ എസ് അഥീന സോണി, സെന്റ് ജോസഫ് കോളേജ് ആലപ്പുഴ
രണ്ടാം സ്ഥാനം – പി ദേവനാരായണൻ, എൻ എസ് എസ് കോളേജ് ചേർത്തല

പൊതുവിഭാഗം
ഒന്നാം സ്ഥാനം – സന്തോഷ്‌ തോമസ്, കട്ടപ്പുറം വെളിയനാട്
രണ്ടാം സ്ഥാനം – ടി അരുൺ, തൈപ്പറമ്പ് ഹൗസ്
മൂന്നാം സ്ഥാനം – സാബു ജോസഫ്, കാലായില്‍ പെരുമ്പനച്ചില്‍

റീല്‍സ് മത്സര വിജയികൾ
ഒന്നാം സ്ഥാനം- ശ്രീകല ദേവയാനം, ദേവയാനം കരിമുളയ്ക്കൽ
രണ്ടാം സ്ഥാനം- ഒ എസ് സത്താർ, ഓടാട്ടു കിഴക്കേതിൽ
മൂന്നാം സ്ഥാനം- രാജേഷ് രാജഗിരി, രാജഗിരി ഹൗസ്

ഫേസ് പെയിന്റിംഗ് മത്സര വിജയികൾ
ഒന്നാം സ്ഥാനം – ഭാവന ശിവൻ (മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് ), ചന്ദന രതീശൻ (ആലപ്പുഴ എസ്. ഡി കോളേജ് ) എന്നിവരുടെ ടീം. എരമല്ലൂര്‍ പുന്നയ്ക്ക്ല്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ്ണനാണയവും പബ്ലിസിറ്റി കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റുമാണ് സമ്മാനം.

രണ്ടാം സ്ഥാനം – പി അഭിനവ, ഇസ കോളേജ് ഓഫ് എൻജിനീയറിങ്, കോയമ്പത്തൂർ, പി അഭയ, ബസേലിയസ് കോളേജ്, കോട്ടയം എന്നിവരുടെ ടീം.
മൂന്നാം സ്ഥാനം – കെ സി ശിവന്യ, മാർഗ്രിഗോറിയസ് കോളേജ്, പുന്നപ്ര, നിഖിത മരിയ, മാർഗ്രിഗോറിയസ് കോളേജ്, പുന്നപ്ര എന്നിവരുടെ ടീം. എം വിഘ്നേഷ്, എസ് ഡി ബോയ്സ് സ്കൂൾ, എം ദേവി, മാമൂട് എന്നിവരുടെ ടീം പങ്കാളിത്ത സാക്ഷ്യപത്രത്തിനും മെമന്റോയ്ക്കും അർഹരായി.

error: Content is protected !!