
കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ എന്നിവ സെപ്റ്റംബർ 4,5 തീയതികളിൽ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടക്കും.
സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ സെപ്റ്റംബർ 4 നും തിരുവോണ സദ്യ 5 നും രാവിലെ മുതൽ നടക്കും.
തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും അന്നേ ദിവസങ്ങളിൽ ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച് ഉത്രാടപൂയലും തുടർന്ന് അപ്പൂപ്പന് തിരു അമൃതേത്ത് ഊട്ട് നൽകി ഉത്രാട സദ്യയ്ക്ക് ദീപം പകരും.
തിരുവോണ ദിനം പ്രഭാത പൂജയ്ക്ക് ശേഷം തിരുവോണ സദ്യയും നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.