
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ”നടത്തി
konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികളിൽ പഠിക്കുന്ന 200 കുട്ടികളെ പങ്കെടുപ്പിച്ച് അങ്കണവാടി കലോത്സവം “ഇതളുകൾ”തട്ട SKVUP സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്. ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു.
കലാപരിപാടിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി എക്സി കൂട്ടിവ് അംഗം അഡ്വ.സുരേഷ് സോമ നിർവ്വഹിച്ചു. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ,എന്‍ കെ ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ,ബി പ്രസാദ് കുമാർ, രഞ്ജിത്, പൊന്നമ്മ വർഗ്ഗീസ്, ശ്രീകല, സി ഡി എസ് ചെയർപേഴ്സൺ രാജിപ്രസാദ്, സൂപ്പർവൈസർ സബിത, എന്നിവർ പങ്കെടുത്തു, തുടർന്ന് അങ്കണ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും മൊമൻ്റോ നൽകി അനുമോദിച്ചു. ഓണസദ്യയും നൽകി. കലോത്സവം കുട്ടികളുടെയും രക്ഷകർത്താക്കളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം ആയിരുന്നു കുട്ടികളുടെ പരിപാടി വേറിട്ട അനുഭവം ആയിരുന്നു