കോന്നി ഗ്രാമപഞ്ചായത്തില്‍ പച്ചത്തുരുത്ത് : നിര്‍മാണ ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com; കോന്നി ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന പച്ചത്തുരുത്ത് നിര്‍മാണോദ്ഘാടനം പെരിഞ്ഞൊട്ടക്കല്‍ സി. എഫ്. ആര്‍. ഡി കോളജില്‍ പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ തോമസ് കാലായില്‍ അധ്യക്ഷനായി.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ഏക്കര്‍ വിസ്തൃതിയില്‍ പച്ചത്തുരുത്ത് നിര്‍മിക്കുന്നത്.

ഔഷധസസ്യ തോട്ടം, ഫലവൃക്ഷ തോട്ടം, നക്ഷത്ര വനം എന്നീ വിഭാഗങ്ങളിലായി 4.65 ലക്ഷം രൂപയിലാണ് നിര്‍മാണം. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, വാര്‍ഡ് മെമ്പര്‍ ജിഷ ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സജിനി മോള്‍, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയര്‍ കെ. വി സവിത, സി.എഫ്.ആര്‍.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയചന്ദ്രന്‍, കൃഷി ഓഫീസര്‍ ലിജി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!