കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നിയില്‍ ഓണാഘോഷം നടത്തി

Spread the love

 

 

konnivartha.com: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കോന്നിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി . കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു .

സംസ്ഥാന സെക്രട്ടറി എം .സുജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . കെ ജെ യു കോന്നി മേഖല പ്രസിഡണ്ട്ശശി നാരായണന്‍ അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി ഷാഹിർ പ്രണവം സ്വാഗതം പറഞ്ഞു .പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ ഓണ സന്ദേശത്തോടെ മുഖ്യപ്രഭാഷണം നടത്തി .

ജില്ലാ സെക്രട്ടറി ബിനോയി വിജയൻ ഓണ സന്ദേശം കൈമാറി . ഓണക്കോടി വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അനീഷ് തെങ്ങമം നിര്‍വഹിച്ചു . ജില്ലാ കമ്മറ്റി അംഗം കെ ആര്‍ കെ പ്രദീപ്‌ നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

 

error: Content is protected !!