
konnivartha.com: കോന്നി ഇനി സമ്പൂര്‍ണ ഹരിത സമൃദ്ധി പഞ്ചായത്ത്. കോന്നി പെരിഞ്ഞൊട്ടക്കല്‍ സി.എഫ്.ആര്‍.ഡി കോളജില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ ഹരിത സമൃദ്ധി പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസിനു നല്‍കി.
കൃഷിഭവനുള്ള ആദരവ് കൃഷി ഓഫീസര്‍ ലിജ ഏറ്റുവാങ്ങി. ജൈവ പച്ചക്കറി കൃഷി വ്യാപനം, വിഷരഹിത പച്ചക്കറി ഉല്‍പാദനം എന്നിവ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ പദ്ധതിയാണ് ഹരിത സമൃദ്ധി ഗ്രാമം. കൃഷിഭവന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 18 വാര്‍ഡിലും പച്ചക്കറി തൈകള്‍ വിതരണം ചെയ്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു.
വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് കാലായില്‍, വാര്‍ഡ് അംഗം ജിഷ ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സജിനി മോള്‍, കൃഷി ഓഫീസര്‍ ലിജി, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയര്‍ കെ. വി സവിത, തൊഴില്‍ ഉറപ്പ് പദ്ധതി തൊഴിലാളികള്‍, കോളജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.