
konnivartha.com/ റാന്നി പെരുനാട് ‘പൈതൃക ഫെസ്റ്റ് 2025’ ഉദ്ഘാടനം മഠത്തുംമൂഴി ഇടത്താവളത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവന്‍ എന്നിവ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ മൂന്നു വരെയാണ് ഫെസ്റ്റ്. സബ്‌സിഡി നിരക്കില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓണച്ചന്ത, പഴയ കാല കാര്‍ഷിക ഉപകരണങ്ങളും ഉല്‍പാദന ഉപാധികളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, സെമിനാര്‍, കലാരൂപങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ട്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി എസ് സുകുമാരന്‍, എം എസ് ശ്യാം, സിഡിഎസ് ചെയര്‍പേര്‍സന്‍ ഷീല സന്തോഷ് എന്നിവര്‍ പങ്കെടുത്തു.