ഹോംകോ ബോണസ് വർദ്ധിപ്പിച്ചു

Spread the love

 

കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാർമസിയിലെ (ഹോംകോ) ജീവനക്കാർക്ക് ഓണം ബോണസ് വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ബോണസിൽ നിന്നും സ്ഥിരം ജീവനക്കാർക്ക് 4000 രൂപയും താൽകാലിക ജീവനക്കാർക്ക് 3500 രൂപയുമാണ് വർദ്ധിപ്പിച്ചത്. ബോണസും അലവൻസും ഉൾപ്പടെ കഴിഞ്ഞ വർഷം സ്ഥിരം ജീവനക്കാർക്ക് 49,801 രൂപയും താൽകാലിക ജീവനക്കാർക്ക് 24,046 രൂപയുമായിരുന്നു ഓണത്തിന് നൽകിയത്.

തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് നവകൈരളി ഹാളിൽ നടന്ന ചർച്ചയിലാണ് ബോണസ് വർധന അംഗീകരിച്ചത്. തൊഴിൽ വകുപ്പ് സെക്രട്ടറി എസ്. ഷാനവാസ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!