
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനവും, സ്നേഹപ്രയാണം 551മത് ദിന സംഗമവും നടന്നു.
ഓണത്തോടനുബന്ധിച്ച് കോന്നി എലിയിറക്കൽ ഗാന്ധി ദേവലോകത്തിൽ വ്യക്തികൾ, സംഘടനകൾ നവമാധ്യമ കൂട്ടായ്മകൾ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷ പരിപാടി ഓണസ്പർശം 2025ന്റെ ഉദ്ഘാടനവും , മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളെയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 951-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം സേവാ ശക്തി ഫൌണ്ടേഷൻ ചെയർമാനും, ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ C. S.മോഹൻ മുഖ്യ സന്ദേശം നൽകി.
കോന്നി വിജയകുമാർ, ബാബു വെളിയത്ത്, ചിറ്റാർ ആനന്ദൻ, ഗാന്ധിഭവൻ ജനറൽ ഡയറക്ടർ സന്തോഷ്. G.നാഥ്, .K.S.പ്രദീപ്, ശ്രീ.G.മോഹൻദാസ് എന്നിവർ സംസാരിച്ചു. കോന്നി ചിലങ്ക ഗ്രൂപ്പിന്റെ കൈകൊട്ടികളിയും നടന്നു. കോന്നി, കാളച്ചിറ പൂക്കൾ കൂട്ടായ്മയിലെ കുട്ടികൾ ഓണത്തോടനുബന്ധിച്ച് അന്നദാന സഹായം നൽകി.ദേവലോകം ഡയറക്ടർ അജീഷ്.S സ്വാഗതവും, മനോജ് പുളിവേലിൽ നന്ദിയും രേഖപ്പെടുത്തി.