ജനകീയമായ കോന്നിയിലെ മാവേലി സ്റ്റോര്‍ :ഇനി സപ്ലെക്കോയുടെ കീഴിലേക്ക്

Spread the love

konnivartha.com: കോന്നിയില്‍ കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനം ലഭിച്ച മാവേലി സ്റ്റോര്‍ മുന്നില്‍ ഒരു ബോര്‍ഡ് തൂങ്ങി സപ്ലേക്കോ എന്ന് . മാവേലി സ്റ്റോറില്‍ ലഭിച്ച സാധനങ്ങള്‍ക്ക് നിരവധി ആനുകൂല്യം ഉണ്ടായിരുന്നു . സപ്ലേക്കോയില്‍ കുറച്ചു സാധനങ്ങള്‍ക്ക് മാത്രം ആണ് വിലക്കുറവ് . കോന്നിയിലെ മാവേലി സ്റ്റോര്‍ ഏറെ ജനകീയമായിരുന്നു .അത് നിര്‍ത്തലാക്കുവാന്‍ ഉള്ള നടപടികള്‍ ചെറുക്കും എന്നും ശക്തമായ സമരം ഉണ്ടാകും എന്നും യു ഡി എഫ് കോന്നി മണ്ഡലം കണ്‍വീനര്‍ റോജി എബ്രഹാം അറിയിച്ചു .

കോന്നി എം എല്‍ എയായിരുന്ന അടൂര്‍ പ്രകാശ്‌ സിവില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായപ്പോള്‍ കോന്നിയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ സ്ഥാപനം ആണ് മാവേലി സ്റ്റോര്‍ . ജനകീയമായ ഈ മാവേലി സ്റ്റോര്‍ സപ്ലെക്കോയില്‍ ലയിപ്പിക്കുമ്പോള്‍ നിലവില്‍ വിലക്കുറവ് ഉള്ള മിക്ക സാധനങ്ങള്‍ക്കും ഉള്ള കുറഞ്ഞ വില നിലയ്ക്കും . കോന്നിയിലെ മാവേലി സ്റ്റോര്‍ നിര്‍ത്തലാക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ സര്‍ക്കാര്‍ തലത്തില്‍ അവസാനിപ്പിക്കണം .ഇല്ലെങ്കില്‍ ജനങ്ങളുടെ പിന്തുണയോടെ യു ഡി എഫ് ശക്തമായ സമരം നടത്തുമെന്ന് റോജി എബ്രഹാം അറിയിച്ചു

error: Content is protected !!