തിരുവോണ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Spread the love

 

ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായും തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7 രാത്രി 9നു നടയടയ്ക്കും

error: Content is protected !!