കല്ലേലിക്കാവില്‍ ഉത്രാടപ്പൂയല്‍ സമര്‍പ്പിച്ചു

Spread the love

 

konnivartha.com: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട ദിനത്തില്‍ ഉത്രാടപ്പൂയലും ഉത്രാട സദ്യയും അപ്പൂപ്പന് തിരു അമൃതേത്തും സമര്‍പ്പിച്ചു .നൂറ്റാണ്ടുകളായി പൂര്‍വ്വികര്‍ അനുഷ്ടിച്ചു വന്നിരുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരത്തില്‍ ഊന്നിയ അനുഷ്ടാന കര്‍മ്മം ആണ് ഉത്രാടപ്പൂയല്‍ .

സര്‍വ്വ ചരാചരങ്ങള്‍ക്കും ഉത്രാട നാളില്‍ വിഭവ സമര്‍ഥമായ അന്നം നല്‍കി അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഇപ്പോള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാത്രമാണ് അനുഷ്ടിച്ചു വരുന്നത് .

ദീപം തെളിയിച്ച് മുറുക്കാന്‍ സമര്‍പ്പിച്ചു കൊണ്ട് പുല്‍പ്പായ നിവര്‍ത്തി ജലം തളിച്ച് 21 കൂട്ടം തൂശനില വിരിച്ചു അതില്‍ ഉപ്പ് തൊട്ടു ഉപ്പേരി വരെ വിളമ്പി ദാഹ ജലവും കള്ളും കരിക്കും കലശവും സമര്‍പ്പിച്ചു പ്രകൃതി സത്യങ്ങളെ ഉണര്‍ത്തിച്ചു കല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ചു പ്രാര്‍ഥന ചൊല്ലി പൂര്‍വ്വികരുടെയും വിദ്യ അഭ്യസിപ്പിച്ച ആശാന്മാരെയും വിളിച്ചു അനുഗ്രഹം തേടിയ ശേഷം പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ടു എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടു നല്‍കി ആരതി ഉഴിഞ്ഞു സമര്‍പ്പിച്ചു .ശേഷം വന്നണഞ്ഞ മാനവ കുലങ്ങള്‍ക്ക് ഉത്രാട സദ്യ നല്‍കി തിരുവോണത്തെ വരവേറ്റു അപ്പൂപ്പന് തിരു അമൃതേത്തും സമര്‍പ്പിച്ചു. തിരുവോണ സദ്യയും കല്ലേലി കാവില്‍ വര്‍ഷങ്ങളായി നടന്നു വരുന്നു