
ഗണേശ ഉത്സവം സമാപിക്കാനിരിക്കെ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശം . മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു . ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്‌സാപ് ഹെൽപ്‌ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചതോടെ ആണ് മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചത് .
ലഷ്കർ-ഇ-ജിഹാദി’ എന്ന് പേര് ഉള്ളയാള്‍ ആണ് സന്ദേശം അയച്ചത് . ഒരു കോടി ആളുകള്‍ കൊല്ലാന്‍ ആണ് “പ്ലാന്‍ “എന്നും ഇതിനായി 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ആണ് സന്ദേശം .
മുന്‍ ഭീകരാക്രമണം കണക്കില്‍ എടുത്ത് വളരെ പെട്ടെന്ന് തന്നെ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു . ആന്റി ടെററിസം സ്‍ക്വാഡിന് വിവരങ്ങൾ കൈമാറുകയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു .