
കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും
കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും.
കോന്നി കരിയാട്ട വേദിയിൽ ആദ്യമായി എത്തുന്ന വിനീത് ശ്രീനിവാസൻ കോന്നിയിൽ സംഗീത വിസ്മയം തീർക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കോന്നി കരിയാട്ടം: (6/9/2025) 2 മണി മുതൽ അഖില കേരള വടംവലി മത്സരം നടക്കും
കോന്നി:കോന്നി കരിയാട്ടത്തിൽ അഖില കേരള വടംവലി മത്സരം നടക്കും.ഉച്ചയ്ക്ക് ശേഷം 2 മുതലാണ് മത്സരം. സംസ്ഥാനത്തെ മികച്ച ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഹരിദാസ്ഇടത്തിട്ട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.