പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/09/2025 )

Spread the love

ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 9, ചൊവ്വ) അവധി

ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബര്‍ 9, ചൊവ്വ)  പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

 

ജാഗ്രത നിര്‍ദേശം

ആറന്മുള ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കാരിക്കയം ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ട്, കടത്ത് എന്നിവ പമ്പാനദിയില്‍ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

 

ഗതാഗത നിയന്ത്രണം

പറങ്കിമാംന്തടം-കൂട്ടത്തോട്, പറങ്കിമാംന്തടം-പള്ളിയത്ത് ജംഗ്ഷന്‍ വരെയുള്ള റോഡുകളില്‍ ടാറിങ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ ഒമ്പത് മുതല്‍  11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 

കോഴഞ്ചേരി താലൂക്ക് വികസന സമിതി

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി മാത്യു മരോട്ടിമൂട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാദേവി, ബി എസ് അനീഷ്‌മോന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചിത്തിര സി ചന്ദ്രന്‍, അഡ്വ ജോണ്‍സണ്‍ വിളവിനാല്‍, മിനി ജിജു ജോസഫ്, കോഴഞ്ചേരി തഹസില്‍ദാര്‍ പി സുദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സൗജന്യ പരിശീലനം

തിരുവല്ല താലൂക്കിലുള്ളവര്‍ക്ക്  പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും പുളിക്കീഴ്  ബ്ലോക്കും ചേര്‍ന്ന് 13 ദിവസത്തെ സൗജന്യ സിസിടിവി ഇന്‍സ്റ്റാലേഷന്‍ പരിശീലനം പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്നു. പ്രായം 18-50 വരെ. ഫോണ്‍: 0468 2270243, 2992293

 

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം സെപ്റ്റംബര്‍ 10 മുതല്‍. പ്രായം 18-50. ഫോണ്‍: 0468 2992293, 2270243

 

നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം

പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് 75 ശതമാനം സ്‌കോളര്‍ഷിപ്പോടെ നൈപുണ്യ പരിശീലന പദ്ധതിയായ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ്(നേഴ്സിങ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷിക്കാം. അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നന്താനവും തിരുവല്ല മെഡിക്കല്‍ മിഷന്‍ അക്കാദമിയും ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. യോഗ്യത പ്ലസ് ടു.  പ്രായം 18-36. അവസാന തീയതി സെപ്റ്റംബര്‍ 26. ഫോണ്‍: 9495999688, 9496085912

ക്ഷീരകര്‍ഷക പരിശീലനം

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍ക്കൃഷി’ വിഷയത്തില്‍ സെപ്റ്റംബര്‍ 10,11 തീയതികളില്‍ പരിശീലനം നടത്തും. ഫോണ്‍: 9447305100, 8304948553, 9496332048, 04734 299869.

 

ദര്‍ഘാസ്

ജില്ലാ മെഡിക്കല്‍ ഓഫീസിലെ വാഹനം ലേലത്തിലൂടെ വില്‍പന നടത്തിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഉപയോഗത്തിനായി വാടകയ്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 12. ഫോണ്‍:  0468 2222642

 

അഭിമുഖം

മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി വെറ്ററിനറി ആശുപത്രിയില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള മൃഗസംരക്ഷണ ഓഫീസില്‍. യോഗ്യത: ബിവിഎസ്സിയും എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762.

 

മസ്റ്ററിംങ്

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും പെന്‍ഷന്‍ കൈപറ്റുന്ന ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 10 നകം മസ്റ്ററിംങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2214387